ലൈംഗികബന്ധങ്ങളിലെ ‘മര്യാദ’ ലംഘിച്ചാൽ അമേരിക്കൻ സ്റ്റേറ്റുകളിൽ 15 വർഷം തടവ്

Screen_Shot_2016-02-05_at_3.13.09_PM

സ്വാതന്ത്ര്യത്തെ കുറിച്ച് ലോകത്തെ പഠിപ്പിക്കുന്നു എന്ന് അവകാശപ്പെടുന്ന അമേരിക്കയിലെ ഒരു സ്റ്റേറ്റിൽ നിന്നുമുള്ള വാർത്ത സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയാവുകയാണ് . മിചിഗാൻ സ്റ്റേറ്റിൽ സെനറ്റ് പാസ്സാക്കിയ ബില്ലിലാണ് ‘മര്യാദകൾ’ ലംഘിക്കുന്ന രതിയെ മൃഗരതിയുമായി തുലനം ചെയ്തും അറപ്പുളവാക്കുന്നതും അപമാനകരവുമായ ലൈംഗിക പ്രവർത്തി എന്നും വിശേഷിപ്പിച്ചത്. ഒപ്പം ഇതിൽ ഏർപ്പെടുന്നവർക്ക് 15 വർഷം തടവുശിക്ഷ ലഭിക്കുമെന്നും പറയുന്നു. ‘പ്രതി’ മൈനർ ആണെങ്കിൽ ഒരു ദിവസത്തെ തടവുശിക്ഷ മുതൽ ജീവപര്യന്തം വരെ നല്കാം എന്നും നിയമം പറയുന്നു. അനൽ സെക്സ് , ഓറൽ സെക്സ് , സോഡോമി എന്നിവ ആൺ -പെൺ ഭേദമന്യേ ഈ നിയമത്തിനു കീഴിൽ ശിക്ഷാർഹാമാണ് .

മിചിഗാൻ മാത്രമല്ല , ഇഡാഹോ , വിർജീനിയ , നോർത്ത് കരോളിന , സൌത്ത് കരോളിന , ഫ്ലോറിഡ , അലബാമ , മിസിസിപ്പി എന്നീ സംസ്ഥാനങ്ങളിലും ഇതേ രൂപത്തിലുള്ള നിയമങ്ങളുണ്ട് . ഒക്ളഹോമ , ടെക്സാസ് എന്നിവിടങ്ങളിലെ ലൈംഗിക മര്യാദ ചട്ടങ്ങൾ സ്വവർഗരതിയിൽ ഏർപ്പെടുന്ന പുരുഷന്മാർക്ക് മാത്രം ബാധകമായതാണ്. സുപ്രീം കോടതി ഈ നിയമത്തെ വിമർശിച്ചെങ്കിലും ലൈംഗിക കുറ്റകൃത്യങ്ങൾ പെരുകുന്നതിനാൽ നിയമം തുടരണമെന്നാണ് സ്റ്റേറ്റുകളുടെ പക്ഷം. അമേരിക്കൻ ഭരണകൂടങ്ങൾ കാലാകാലമായി നമ്മെ നിയന്ത്രിക്കുകയാണെന്നും ഇപ്പോൾ അവർ നമ്മുടെ ബെഡ് റൂമിൽ നിയമവുമായി വരികയാണെന്നും സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങൾ വ്യാപകമാവുന്നു.

 

നിയമത്തിന്റെ പൂർണരൂപം

 

Be the first to comment on "ലൈംഗികബന്ധങ്ങളിലെ ‘മര്യാദ’ ലംഘിച്ചാൽ അമേരിക്കൻ സ്റ്റേറ്റുകളിൽ 15 വർഷം തടവ്"

Leave a comment

Your email address will not be published.


*