ചിത്രലേഖയും കുട്ടിമാക്കുല്‍ കുടുംബവും ‘പൊതുശല്യമാവുന്നു’

ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ – Rajesh Paul

പയ്യന്നൂര്‍ എടാട്ട് ചിത്രലേഖ പൊതു ശല്യമാണ് ,
തലശേരി കുട്ടിമാക്കുല്‍ ഒരു കുടുംബം പൊതുശല്യമാണ് .
പാര്‍ട്ടിഗ്രാമങ്ങളില്‍ പാര്‍ട്ടി നിയമങ്ങള്‍ അനുസരിക്കേണ്ടതുണ്ട് ,പാര്‍ട്ടിക്കാര്‍ ആയി നില്‍ക്കേണ്ടതുണ്ട് , പാര്‍ട്ടിക്ക് വോട്ട് ചെയ്യേണ്ടതുണ്ട് , വരിതെറ്റാതെ ജാഥകളില്‍ നിരക്കേണ്ടതുണ്ട് .
അവിടെയാണ് പാര്‍ട്ടി യൂണിയനെ ധിക്കരിച്ച് ഒരുവള്‍ ഓട്ടോ ഓടിക്കുന്നത് .
അവിടെയാണ് പാര്‍ട്ടിയുടെ അഭിമാന സ്ഥാനാര്‍ത്ഥിക്ക് എതിരെ ഒരുവന്‍ മല്‍സരിക്കുന്നത് . പാര്‍ട്ടി ചോദിക്കും , ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനത്തിന് ചോദിക്കാതിരിക്കാന്‍ കഴിയില്ലല്ലോ .
പാര്‍ട്ടിയെ ധിക്കരിക്കുന്നത് പാര്‍ട്ടിയുടെ ഉദാരതയില്‍ മാറ് മറച്ചവരും , വഴി നടന്നവരും ,പാര്‍ട്ടി കോളനിയില്‍ ആക്കിയവരുമാണെങ്കില്‍ , ജാതി പറഞ്ഞുതന്നെ ചോദിക്കും.

മീന്‍വാരി ചെക്കനും , ഹരിജന്‍ കുട്ടപ്പനും ഒക്കെ പാര്‍ട്ടിയുടെ സ്നേഹത്തോടെയുള്ള ഓര്‍മ്മപ്പെടുത്തലാണ് . എന്തായാലും ചിത്രലേഖ പത്ത് വര്‍ഷങ്ങള്‍ പോരടിച്ച് വാങ്ങിയ അഞ്ച് സെന്റില്‍ വീട് വെക്കുന്നത് തടയാന്‍ ഏരിയ കമ്മിറ്റിയിൽ തീരുമാനമായി എന്നാണ് അറിയാന്‍ കഴിഞ്ഞത് .

 

(ഫേസ്ബുക്കിലെ പ്രസക്തമെന്നു തോന്നുന്ന കുറിപ്പുകളാണ് ഫേസ്ബുക് പോസ്റ്റ് കോളത്തിൽ പ്രസിദ്ധീകരിക്കാറുള്ളത്. ഇതു പൂർണമായും എഴുത്തുകാരന്റെ അഭിപ്രായവും വാക്കുകളുമാണ്)

Be the first to comment on "ചിത്രലേഖയും കുട്ടിമാക്കുല്‍ കുടുംബവും ‘പൊതുശല്യമാവുന്നു’"

Leave a comment

Your email address will not be published.


*