കയ്യടി നേടുന്ന കളക്ടർ ബ്രോ ഉത്തരം കൊടുക്കാത്ത ചോദ്യങ്ങളുണ്ട്

 

ഫേസ്‌ബുക്ക് നോട്ടിഫിക്കേഷൻ – ദിവ്യ രാജീവ്

കലക്ടർ ബ്രോയും എംപിയും തമ്മിലുളള പോര് മുറുകുമ്പോൾ ചർച്ച രണ്ടു വഴിക്കാണ് .
1) കളക്ടറോട്‌ എം പി പരസ്യമായി മാപ്പു പറയാൻ പറഞ്ഞപ്പോ മൂപ്പർ സ്വന്തം പേജില് കുന്നംകുളത്തിന്റെ മാപ്പ് ഇട്ടു എം പിയെ നൈസ് ആയി വാരിയത്തിൽ ഔചിത്യ കുറവുണ്ടോ ? അതു കോഡ് ഓഫ് കണ്ടക്ടനു എതിരല്ലേ ……..മൂപര് ജോസഫ് അലക്സ് കളിച്ചതാണോ ….. കാര്യം എന്തായാലും ബ്രോ ഒടുക്കത്തെ ഹ്യൂമർ സെൻസ് വച്ചു കയ്യടി നേടി , അതും ഒരക്ഷരം ഉരിയാടാതെ . ഒക്കെ 🙂

ഇനി അധികമാരും , മാധ്യമങ്ങൾ പോലും ചർച്ചയ്ക്ക് എടുക്കാത്ത രണ്ടാമത്തെ വിഷയം .

2) എം പി ഫണ്ട് വിനിയോഗത്തിൽ കലക്ടർ കാലതാമസം വരുത്തുന്നു എന്ന എം പി യുടെ പരാതി . കലക്ടർ പറയുന്നത് അനാവശ്യമായ സമ്മർദ്ദത്തിന് വഴങ്ങി പരിശോധിക്കാതെ ഒന്നും അനുവദിച്ചു കൊടുക്കാൻ പറ്റില്ല എന്നും . വളരെ നല്ലത് . 🙂

എന്നാൽ MPLADS(MP Local Area Development Scheme) Guidelines പ്രകാരം ഇതിന്റെ നടത്തിപ്പിന് കൃത്യമായ മാർഗ രേഖയുണ്ട് . (ചിത്രം )

1) എം പി പദ്ധതി നിർദേശിച്ചു കഴിഞ്ഞാൽ 45 ദിവസത്തിനുള്ളിൽ കലക്ടർ പരിശോധിച്ചു സാങ്ക്ഷൻ നൽകണം . ഇനി വല്ല കാരണവശാലും നടക്കില്ലെങ്കിൽ രേഖാമൂലം എം പി യെ 45 ദിവസത്തിനുള്ളിൽ അറിയിക്കണം

2) ഇൻസ്‌പെക്ഷൻ എം പി യുടെ സാന്നിധ്യത്തിൽ ആകണം .

3) MPLADS projects ആയി ജില്ലയിൽ ഫെലിസിറ്റേഷൻ സെന്റർ വേണം . ഈ സംഭവം ആണു തിരഞ്ഞെടുപ്പിന് ശേഷം പൂട്ടി കിടക്കുന്നതായി എം പി ആരോപിക്കുന്നത് .

ഇനി താഴെ കൊടുത്തിട്ടുള്ള ചിത്രങ്ങളിൽ ചില ഫ്ലാഷ് ബാക്ക് ഉണ്ട് .

എം പി ഈ കോലാഹലങ്ങൾക്കു ഒക്കെ മുൻപ് ചെയ്ത ചില കാര്യങ്ങൾ .
2016 ഏപ്രിൽ 9 നു വെള്ളിമാട് കുന്നു റോഡ്‌ ഫണ്ട് നഷ്ടമായത് എങ്ങനെ എന്നന്വേഷിക്കണം , പൊതു ജനം അതറിയണം എന്ന എം പി യുടെ ആവശ്യം , അതിന്റെ പത്ര വാർത്ത .(ചിത്രം)

15.06.2016 ന് എം പി കളക്ടർക്ക് അയച്ച കത്ത് . 25.04.2016 മുതലുള്ള നാൽപതോളം പദ്ധതികൾ കാലതാമസം നേരിടുന്നു , അതു പരിശോധിക്കണം ….തുടങ്ങിയ 4 വിഷയങ്ങൾ എണ്ണമിട്ടു നിരത്തി, 7 ദിവസത്തിനുള്ളിൽ മറുപടി ആവശ്യപ്പെട്ടുള്ള കത്ത് . ( ചിത്രം കാണുക )
ഇതിനു ഇതു വരെയും മ്മടെ ബ്രോ മറുപടി നൽകിയിട്ടില്ല എന്നാണ് എംപി ഇന്നലെയും പറഞ്ഞത് .എങ്കിൽ അതു കൃത്യ വിലോപമല്ലേ .

വിനിയോഗം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിൽ കലക്ടർ പങ്കെടുത്തിട്ടുമില്ല . പദ്ധതി നടക്കില്ലെങ്കില് അതു കാണിച്ചു എംപിക്ക് മറുപടി പറയാനുള്ള ബാധ്യത കലക്ടർക്ക് ഉണ്ടല്ലോ . അഴിമതി ആരെങ്കിലും കാണിച്ചിട്ടുണ്ടെങ്കിൽ പുറത്തു വരണം .

കാര്യം, പരസ്യമാക്കി മാപ്പു പറയണം എന്നൊക്കെ വച്ചു കാച്ചിയത് അബദ്ധമാണെങ്കിലും എംപി പറയുന്നതൊക്കെ പക്കാ പോയ്ന്റ്സ് ആണ് .

കലക്ടറിനെ പൊക്കി മാനത്തു വയ്ക്കുന്ന , രാഷ്ട്രീയക്കാരെ ഊച്ചാളി എന്നാക്ഷേപിക്കുന്ന ഫേസ് ബുക് ആക്ടിവിസം രസം തന്ന്യാ . ഒപ്പം മർമ വിഷയം കൂടി ചർച്ച ആകണം .

നിലനിൽക്കുന്ന വ്യവസ്ഥിതിക്കു എതിരെ നടക്കുന്നവരും നമ്മള് ചെയ്യാൻ ആഗ്രഹിക്കുന്നത് ഒക്കെ ഒരു റിബൽ ആയി ചെയ്ത് കാണിക്കുന്നവരും എന്നും ജനങ്ങൾക്ക് പ്രിയപ്പെട്ടവരാണ്. കളക്ടർ ബ്രോ ക്കു എന്തായാലും ആ ഒരു ഇമേജ് സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട് . സമൂഹ
മാധ്യമങ്ങളിൽ അതു ഫലപ്രദമായി ഉപയോഗിച്ചു പല നല്ല കാര്യങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട് . പക്ഷെ അതൊരിക്കലും ഉത്തരവാദിത്വങ്ങളിൽ വീഴ്ച വരുത്താനുള്ള ലൈസൻസ് അല്ല.

ഇവിടെ എം പി ആണൊ ബ്രോ ആണൊ ശരി എന്ന് ഒരു മുട്ടയുടെയോ മാപ്പിന്റെയോ കാര്യം ചർച്ച ചെയ്ത് നമ്മള് തീരുമാനിക്കേണ്ടതല്ല . നമ്മുടെ ചർച്ചകൾ അതിൽ ഒതുങ്ങി പോവുകയും അരുത് . ചർച്ച ചെയ്യപ്പെടേണ്ടത് എംപിയുടെ പദ്ധതികളും ഫണ്ടും അതിൽ കാലതാമസം വന്നിട്ടുണ്ടോ എന്നതും അതു വക മാറ്റി ചിലവഴിച്ചിട്ടുണ്ടോ എന്നതുമൊക്കെയാണ് . അതല്ലേ കട്ട ഹീറോയിസം . 😀

ഈ ഫോട്ടോസിനു പെരുത്തു നന്ദി ഇതൊക്കെ എവിടുന്നോ തപ്പി എടുത്ത Hemanth Kandoth

1 2 3 4 5 6 7 8

 

(കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ ദിവ്യ രാജീവ് ന്യൂഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയയിൽ രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദാനന്തരബിരുദ വിദ്യാർത്ഥിനി ആണ്)

Be the first to comment on "കയ്യടി നേടുന്ന കളക്ടർ ബ്രോ ഉത്തരം കൊടുക്കാത്ത ചോദ്യങ്ങളുണ്ട്"

Leave a comment

Your email address will not be published.


*