സപ്പോർട്ട് സാകിർ നായിക്’ കാമ്പയിനുമായി സോഷ്യൽ മീഡിയ

 

അറിയപ്പെടുന്ന ഇസ്ലാംമത പ്രചാരകനും മുസ്ലിംമത പണ്ഡിതനുമായ ഡോ.സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങൾ ബംഗ്ലാദേശിലെ ധാക്ക ആക്രമണത്തിന് കാരണമായെന്ന പ്രചാരണങ്ങൾക്ക് പിന്നാലെ അദ്ദേഹത്തിനെതിരെയുള്ള റിപ്പോർട്ട് ഗൗരവത്തിലെടുത്തിട്ടുണ്ടെന്ന് കേന്ദ്ര ഭരണകൂടവും. സാക്കിര്‍ നായിക്കിന്‍െറ പ്രസംഗങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്‌നാഥ്‌ സിംഗ് പറഞ്ഞു.

എന്നാൽ സാകിർ നായിക്ക് അന്യമത വിദ്വേഷമുണ്ടാക്കുന്ന പരാമർശങ്ങൾ നടത്തിയതായോ ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്തതായോ ഇതുവരെ കൃത്യമായ തെളിവുകൾ ലഭിച്ചിട്ടില്ല. മാത്രമല്ല , വർഗീയ തീവ്രനിലപാടുകൾക്കെതിരെയുള്ള  സാകിർ നായിക്കിന്റെ പ്രസംഗങ്ങൾ ഏറെ പ്രശസ്തവുമാണ്. ഭീകരര്‍ക്ക് പ്രചോദനം നല്‍കിയെന്ന ആക്ഷേപം നിഷേധിച്ച സാക്കിര്‍ നായിക് ഐ.എസിനെ നിരവധി പ്രസംഗങ്ങളിൽ രൂക്ഷമായി വിമർശിച്ചിട്ടുമുണ്ട്.

ധാക്കയില്‍ റസ്റ്റോറന്റ് ആക്രമിച്ചവരിലൊരാളുടെ ഫേസ്ബുക് പോസ്റ്റില്‍ സാക്കിര്‍ നായിക്കിന്‍െറ പ്രസംഗത്തില്‍ നിന്നുള്ള ഉദ്ധരണി കണ്ടത്തെിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്‍െറ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ കേന്ദ്രത്തിന്‍െറ നിരീക്ഷണത്തിലായത്. നിലവിൽ സാക്കിറിനെതിരെയുള്ള ഏക പിടിവള്ളിയും ഇതാണ്. അക്രമികളുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ പരാമർശിക്കപ്പെട്ടു എന്ന കാരണത്താൽ സാകിർ നായികിനെതിരെ നടപടിയെടുക്കാൻ സാധിക്കില്ല എന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം.

അതേ സമയം , സാകിർ നായിക്കിന് ഐക്യദാർഢ്യപ്പെട്ടു സോഷ്യൽ മീഡിയയിൽ വ്യാപകകാമ്പയിൻ നടക്കുകയാണ്. മുസ്ലിം മതപണ്ഡിതരെയും മതപ്രചാരണത്തെയും തടയിടാനുള്ള ബിജെപിയുടെ നീക്കമാണിതെന്നു സാകിർ നായിക് അനുകൂലികൾ പറയുന്നു.അർണാബ് ഗോസാമിയുടെ നേതൃത്വത്തിൽ സാകിർ നായികിനെതിരെ വിദ്വേഷം പരത്തുന്ന വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെയും സോഷ്യൽ മീഡിയയിൽ കാമ്പയിൻ ശക്തമാണ്

സാക്കിര്‍ നായിക്കിനെതിരെ ആരോപണം ഉന്നയിക്കുന്നവരുടെ ചെയ്തികള്‍ രാജ്യത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നവയാണെന്നത് കാണാതെ പോകരുതെന്നും ഇപ്പോഴത്തെ വിവാദത്തിന്‍െറ നേട്ടം ബി.ജെ.പിക്ക് മാത്രമാണെന്നും മുതിർന്ന കോൺഗ്രസ്സ് നേതാവ് ദിഗ്വിജയ് സിംഗ് പറഞ്ഞു

ലോകത്തെ ഒരു മനുഷ്യനെ കൊല്ലുന്നത് മുഴുവൻ മനുഷ്യരെയും കൊല്ലുന്നതിനു സമാനമാണെന്നും ബാംഗ്ലാദേശ് ആക്രമണത്തെ ന്യായീകരിക്കുന്നത് ഇസ്‌ലാമിനും വിശുദ്ധ ഖുർആനിനും എതിരാണെന്നും സാകിർ നായിക് ഈ സംഭവങ്ങളോട് തന്റെ ചാനലിലൂടെ പ്രതികരിച്ചു.

Be the first to comment on "സപ്പോർട്ട് സാകിർ നായിക്’ കാമ്പയിനുമായി സോഷ്യൽ മീഡിയ"

Leave a comment

Your email address will not be published.


*