കശ്മീരിൽ പത്രങ്ങൾക്കും നിരോധനം

ശ്രീനഗർ : കശ്മീരിൽ മൊബൈൽ, ഇന്റർനെറ്റ്, കേബിൾ ടി.വികൾക്കു പിന്നാലെ ദിനപത്രങ്ങൾക്കും സർക്കാർ നിരോധനമേർപ്പെടുത്തി. ഇന്നു മുതൽ പത്രങ്ങൾ വിൽക്കാൻ പാടില്ലെന്ന് കർശന നിർദേശം നല്‍കിയിട്ടുണ്ട്. എന്നാൽ ഓണ്‍ലൈൻ എഡിഷനിൽ പ്രസിദ്ധീകരിക്കാം. വിവിധ പത്ര ഓഫിസുകളിൽ പൊലിസ് റെയ്ഡ് നടത്തി അച്ചടി നിർത്തിക്കുകയും പ്രിന്റ് പേപ്പർ പിടിച്ചെടുക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

കശ്മീരിൽ ഏറ്റവും കൂടുതൽ സർക്കുലേഷനുള്ള ഗ്രേറ്റർ കശ്മീരിന്റെ അരലക്ഷം കോപ്പികൾ പൊലിസ് പിടിച്ചെടുത്തു. സമാധാനം കാത്തുസൂക്ഷിക്കാനാണ് പത്ര നിരോധനമെന്നാണ് സർക്കാരിന്റെ വിശദീകരണം. കശ്മീരിന്റെ മിക്ക പ്രദേശങ്ങളിലും ഇപ്പോഴും ഇന്റർനെറ്റ്, കേബിൾ ടി.വി, മൊബൈൽ ഫോണ്‍ നിരോധനമുണ്ട്. കിംവദന്തി പരക്കുന്നുവെന്നു കാട്ടിയാണ് സർക്കാർ ഇതിനു നിരോധനമേർപ്പെടുത്തിയത്.
പത്തു ജില്ലകളിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. സംഘർഷങ്ങളിൽ ഇതുവരെയായി രണ്ടായിരത്തിൽ അധികം പേർക്ക് പരുക്കേറ്റു.

 

Image Credit: Ahmer Khan

Be the first to comment on "കശ്മീരിൽ പത്രങ്ങൾക്കും നിരോധനം"

Leave a comment

Your email address will not be published.


*