റിലീസിന് മുമ്പേ 223 കോടി. കബാലി പണം വാരുന്നു

 

എല്ലാ റെക്കോർഡുകളെയും പിഴുതെറിയാനാണ് സ്റ്റൈൽമന്നൻ രജനീകാന്തിന്റെ  കബാലി എത്തുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപേ ചിത്രം വാരിക്കൂട്ടിയത് 223 കോടി രൂപ. ജൂലൈ 22നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ചിത്രം അഞ്ഞൂറ് കോടിക്ക് മുകളിൽ കലക്ട് ചെയ്യുമെന്നാണ് നിർമാതാവ് താനു പറയുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും തിയറ്റർ വിതരണാവകാശം വൻ തുകയ്ക്ക് വിറ്റുപോയി കഴിഞ്ഞു. മലയാളത്തിൽ മോഹൻലാലും ആന്റണി പെരുമ്പാവൂരും ഏഴര കോടിക്കാണ് ചിത്രം വിതരണത്തിനേറ്റെടുത്തത്. ഒരു തെന്നിന്ത്യൻ താരം സംസ്ഥാനത്തിന് പുറത്ത് നിന്നുമുള്ള വിതരണത്തില്‍ നിന്നുമാത്രം ഇത്രമാത്രം വരുമാനം ആദ്യമായാണ്.

Be the first to comment on "റിലീസിന് മുമ്പേ 223 കോടി. കബാലി പണം വാരുന്നു"

Leave a comment

Your email address will not be published.


*