കാശ്‌മീർ.മനുഷ്യാവകാശലംഘനത്തിനെതിരെ തൃശൂരിൽ പ്രകടനവും കൂട്ടായ്മയും

കാശ്മീരിലെ സൈനിക അതിക്രമങ്ങൾക്കെതിരെ ” കാശ്മീർ, അഫ്‌സ്പ പിൻവലിക്കുക , സ്വയം നിർണയവാകാശം സാധ്യമാണ് ” എന്ന തലക്കെട്ടുയർത്തി തൃശൂരിൽ വിവിധ മനുഷ്യാവകാശ സംഘടനകളുടെയും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുകളുടെയും ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കാശ്മീരില്‍ നിലനില്‍ക്കുന്നത് രാഷ്ട്രീയ പ്രശ്‌നമായതുകൊണ്ട് രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്തു കെ.വേണു അഭിപ്രായപ്പെട്ടു. . തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ തന്നെ ഇത്തരത്തിലുള്ള സൈനിക അടിച്ചമര്‍ത്തലല്ല കാശ്മീരില്‍ വേണ്ടതെന്നും ഹിതപരിശോധനക്ക് ഇന്ത്യന്‍ ഭരണകൂടം തയ്യാറാകണമെന്നും കെ.വേണു പറഞ്ഞു. സംഗമത്തിൽ ഐ.ഗോപിനാഥ്, ടി.കെ വാസു, കെ. ശിവരാമന്‍, ആരിഫ്, അനൂപ്. വി.ആര്‍, യാമിനി പരമേശ്വരന്‍, ഡോ. പി.ജി. ഹരി തുടങ്ങിയവര്‍ സംസാരിച്ചു. തൃശൂരിലെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. യോഗത്തിന് മുന്നോടിയായി തൃശൂര്‍ നഗരത്തില്‍ നൂറോളം പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധ പ്രകടനത്തിന് സന്തോഷ് കുമാര്‍, അഭിലാഷ് പടച്ചേരി, റംസീന ഉമൈബ, ജാസ്മിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

3d7d2d06-ff6b-4ae7-a5d8-4622efe0c480

Be the first to comment on "കാശ്‌മീർ.മനുഷ്യാവകാശലംഘനത്തിനെതിരെ തൃശൂരിൽ പ്രകടനവും കൂട്ടായ്മയും"

Leave a comment

Your email address will not be published.


*