മാതൃഭൂമിക്ക് പറ്റിയ പണി മേജർരവി സിനിമകൾക്കു തിരക്കഥ എഴുതലാണ് ;രൂപേഷ് കുമാർ

താനടക്കമുള്ള ഒരുകൂട്ടം യുവാക്കൾ കണ്ണൂരിൽ കശ്മീരിലെ സൈനികാതിക്രമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധകൂട്ടായ്മയെ ഭീകരമുദ്ര ചാർത്തി അവതരിപ്പിക്കാനുള്ള മാതൃഭൂമി ദിനപത്രത്തിന്റെ നീക്കം അപഹാസ്യമാണെന്നു ദളിത് ആക്ടിവിസ്റ്റും ഡോകുമെന്ററി സംവിധായകനുമായ രൂപേഷ് കുമാർ. കണ്ണൂരിൽ കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന കാശ്‌മീർ ഐക്യദാർഢ്യ സംഗമം ദുരൂഹമാണെന്നും ഇതിൽ പങ്കെടുത്തവർ സംശയകാരികളാണെന്നും ഐബി നിരീക്ഷണത്തിലാണെന്നും ആണ് മാതൃഭൂമി റിപ്പോർട് ചെയ്തിരുന്നത് .

മാധ്യമപഠനത്തിന്റെ ഒന്നാം പാഠമാണ് ഒരു വാർത്ത ചെയ്യുമ്പോൾ അതിൽ പരാമർശിച്ചിട്ടുള്ള വ്യക്തികളുടെ ഭാഗം കൂടി കേൾക്കുക എന്നത്. എന്നാൽ മാതൃഭൂമി ഈ മൗലികമായ അവകാശം പോലും ഞങ്ങൾക്ക് തന്നിട്ടില്ലെന്നു രൂപേഷ് കുമാർ മക്തൂബ് മീഡിയയയോട് പറഞ്ഞു. പത്രത്തോടൊപ്പം ഒരു സംസ്കാരം പ്രചരിപ്പിക്കുന്നു എന്നു അവകാശപ്പെടുന്ന മലയാളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പത്രം മാധ്യമധർമ്മത്തിന്റെ ബാലപാഠങ്ങൾ ഇപ്പോഴും പഠിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് കണ്ണൂരിലെ കാശ്മീർ ഐക്യദാർഢ്യ സംഗമത്തിന്റെ മേൽ ദുരൂഹത ചാർത്തി അവതരിപ്പിച്ച റിപ്പോർട്. മേജർ രവിയുടെ അടുത്ത സിനിമക്ക് തിരക്കഥ എഴുതുന്നതായിരിക്കും ഇതിനേക്കാൾ മെച്ചമെന്നും രൂപേഷ് പറഞ്ഞു. മുപ്പതുവയസ്സിൽ താഴെയുള്ള പതിനാറോളം ചെറുപ്പക്കാരെ യാതൊരു വസ്തുതയുടെയും പിൻബലമില്ലാതെയാണ്‌ മാതൃഭൂമി ഭീകരവാദികളാക്കാൻ  ശ്രമിക്കുന്നത്. ഇന്റലിജൻസ് ബ്യുറോയുടെ നിരീക്ഷണത്തിലാണ് ഈ ചെറുപ്പക്കാർ എന്നത് മാതൃഭൂമിക്ക് എവിടെ നിന്നാണ് അറിയാൻ സാധിച്ചത്? മാതൃഭൂമി ദിനപത്രത്തിന്റെ ഓഫീസിൽ അറിയിച്ചിട്ടാണോ ഐ ബി ” സംശയമുള്ളവരെ” നിരീക്ഷിക്കുന്നത് ? എങ്കിൽ ഐ ബി യുടെ ക്രെഡിബിലിറ്റി എന്താണ് എന്നും രൂപേഷ് ചോദിച്ചു.

മാധ്യമപ്രവർത്തനത്തിലെ സത്യസന്ധത അൽപമെങ്കിലും ഉണ്ടെങ്കിൽ ഈ ചെറുപ്പക്കാരുടെ ഭാഗം കേൾക്കാൻ മാതൃഭൂമി തയ്യാറാവണമെന്നും രൂപേഷ് കുമാർ ആവശ്യപ്പെട്ടു.

protest

1 Comment on "മാതൃഭൂമിക്ക് പറ്റിയ പണി മേജർരവി സിനിമകൾക്കു തിരക്കഥ എഴുതലാണ് ;രൂപേഷ് കുമാർ"

  1. I will right away grasp your rss as I can not to find your email subscription hyperlink or e-newsletter service.
    Do you have any? Kindly permit me realize so
    that I may subscribe. Thanks. http://Yahoo.net/

Leave a comment

Your email address will not be published.


*