പാകിസ്ഥാൻ നരകമല്ലെന്നു പറഞ്ഞ നടി രമ്യക്കെതിരെ രാജ്യദ്രോഹത്തിനു പരാതി

 

പാകിസ്താനെക്കുറിച്ച് പുകഴ്ത്തി സംസാരിച്ച ചലച്ചിത്രതാരവും മുന്‍ കോണ്‍ഗ്രസ് എംപിയുമായ രമ്യയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യം. ‘പാകിസ്താന്‍ നരകമല്ല’ എന്ന രമ്യയുടെ എന്ന പരാമര്‍ശത്തിനെതിരെയാണ് കര്‍ണാടകയില്‍ നിന്നുള്ള അഭിഭാഷകന്‍ പരാതി നല്‍കിയത്. പാകിസ്താനെ പ്രകീർത്തിച്ചതിലൂടെ ഇന്ത്യയെ അപമാനിക്കുകയും ഇന്ത്യക്കാരെ പ്രകോപിപ്പിക്കുകയുമാണ് ചെയ്തതെന്ന് കേസ് നല്‍കിയ കെ.വിട്ടല്‍ ഗൗഡ പറയുന്നു. രമ്യയ്‌ക്കെതിരെ ഐപിസി 124എ വകുപ്പ് ചുമത്തണമെന്നാണ് ആവശ്യം. ഇത് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ വരുന്ന വകുപ്പാണ്.

Capture

കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പാകിസ്താനെ നരകത്തോട് താരതമ്യം ചെയ്തതിനെ എതിര്‍ത്തു സംസാരിച്ചതായിരുന്നു രമ്യ . പാകിസ്താനിലേക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നത് പോലെയാണ് എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം എന്നാൽ . കഴിഞ്ഞ ദിവസം സാര്‍ക്ക് യോഗത്തിനായി ഇസ്‌ലാമാബാദ് സന്ദർശിച്ച രമ്യ മടങ്ങിയെത്തിയപ്പോഴാണ് പാകിസ്താനില്‍ ലഭിച്ച സ്വീകരണത്തെക്കുറിച്ച് തന്റെ സംസാരത്തിൽ പറഞ്ഞത്. പാകിസ്ഥാനിലുള്ള ജനങ്ങള്‍ നമ്മളെപ്പോലെ തന്നെയുള്ളവരാണെന്നും . അവര്‍ ഞങ്ങളെ വളരെ നന്നായാണ് സ്വീകരിച്ചതെന്നും രമ്യ കൂട്ടിച്ചേർത്തു. ” വിദ്വേഷത്തിന്റെ മനസ്സുള്ളവരാണ് ഇങ്ങനെ മതിഭ്രമരാവുന്നതെന്നും മനസ്സ് പേടിച്ചരണ്ട മനസ്സുള്ളവർക്ക് യുക്തിപൂർവ്വം ചിന്തിക്കാൻ കഴിയില്ലെന്നും ” ഉള്ള ഗീതയിലെ വാക്കുകളാണ് രമ്യ വിമർശകർക്ക് മറുപടിയായി നൽകിയത്

Be the first to comment on "പാകിസ്ഥാൻ നരകമല്ലെന്നു പറഞ്ഞ നടി രമ്യക്കെതിരെ രാജ്യദ്രോഹത്തിനു പരാതി"

Leave a comment

Your email address will not be published.


*