മുത്തലാഖിനെതിരെ പ്രതിഷേധം കത്തുന്നു. കേസിൽ കക്ഷിചേർന്ന് എം ജി എം.

മുത്തലാഖിന് അനുകൂലമായി മുസ്‌ലീം വ്യക്തി നിയമബോര്‍ഡിന്റെ നിലപാടിനെ ചോദ്യം ചെയ്ത് കേരളത്തിലെ മുസ്‌ലീം വനിതാ സംഘടനകള്‍ രംഗത്ത് എത്തി. പേഴ്‌സണല്‍ ലോ ബോര്‍ഡിന് എതിരെ കേസില്‍ കക്ഷി ചേരാന് മുജാഹിദ് വനിതാ വിഭാഗം തീരുമാനിച്ചു. മുത്തലാഖിനെതിരെ സുപ്രിംകോടതി സ്വമേധയാ എടുത്ത കേസില്‍ മുത്തലാഖിനെ അനുകൂലിച്ച് മുജാഹിദ് വനിതാ വിഭാഗം തീരുമാനിച്ചു. മുത്തലാഖിനെതിരെ സുപ്രിംകോടതി സ്വമേധയാ എടുത്ത കേസില്‍ മുത്തലാഖിനെ അനുകൂലിച്ച് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് മുജാഹിദ് , ജമാഅത്തെ ഇസ്ലാമി സംഘടനകളുടെ വനിതാ വിഭാഗങ്ങള്‍ രംഗത്ത് എത്തിയത്. മുത്തലാഖ് നിലനില്‍ക്കുന്നതിനാലാണ് മുസ്‌ലീം സ്ത്രീകള്‍ ചുട്ടു കൊല്ലപ്പെടാതിരിക്കുന്നതെന്ന സത്യവാങ്ലത്തിലെ പരാമര്‍ശത്തെയും ഇവര്‍ തള്ളി. മുത്തലാഖ് അനുസരിച്ചുള്ള വിവാഹമോചനം ഇസ്ലാമികമല്ലെന്ന വാദവും വനിതാ സംഘടനകള്‍ മുന്നോട്ട് വെച്ചു.

കേസില്‍ കക്ഷി ചേരാനും ലോ ബോര്‍ഡ് നിലപാടിനെ ചോദ്യം ചെയ്യാനും മുജാഹിദ് വനിതാ വിഭാഗമായ എംജിഎം തീരുമാനിച്ചു. ലോ ബോര്‍ഡിന്റെ നിലപാടിനെ ജമാഅത്തെ ഇസ് ലാമിയുടെ വിദ്യാര്‍ത്ഥിനി വിഭാഗമായ ജിഐഒയും തള്ളി.

Be the first to comment on "മുത്തലാഖിനെതിരെ പ്രതിഷേധം കത്തുന്നു. കേസിൽ കക്ഷിചേർന്ന് എം ജി എം."

Leave a comment

Your email address will not be published.


*