ഗുജറാത്തില്‍ ദാദ്രി ആവര്‍ത്തിക്കാന്‍ ശ്രമമെന്ന് ജിഗ്നേഷ് മെവാനി.

 
പശുക്കളെ കടത്തിയെന്നാരോപിച്ച് ഗുജറാത്തില്‍ ഗോസംരക്ഷകര്‍ മുഹമ്മദ് അയ്യൂബെന്ന 29 വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവം ദാദ്രിയുടെ പുനരാവര്‍ത്തനമാണെന്നും രാജൃവൃാപകമായി ഇതിനെതിരെ പ്രതിഷേധങ്ങളുണ്ടാവണമെന്നും ദലിത് അവകാശപോരാളി ജിഗ്നേഷ് മെവാനി. ഗുജറാത്തില്‍ ദാദ്രി പുനര്‍നിര്‍മിക്കുകയാണ് സംഘ് പരിവാരമെന്നു പറഞ്ഞ ജിഗ്നേഷ് വിഷയത്തില്‍ ശബ്ദിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട സാമൂഹൃപ്രവര്‍ത്തകരായ ഷംസാദ് പത്താനെയും ആസിം ശൈഖിനെയും ഉടന്‍തന്നെ മോചിപ്പിക്കണമെന്നും ആവശൃപ്പെട്ടു.

 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അയ്യൂബിനും സുഹൃത്തിനും ഗോ സംരക്ഷകരുടെ മര്‍ദനമേറ്റത്. പശുവിനെയും കിടാവിനെയും വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ വാഹനം അപകടത്തില്‍ പെട്ട് പശുകിടാവ് ചത്തിരുന്നു. ഗുരുതരമായി പരിക്കേറ്റ അയ്യൂബിന്റെ സുഹൃത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെതുടര്‍ന്ന് ആക്രമിക്കാനെത്തിയവരില്‍ നിന്നു രക്ഷപെടാന്‍ ഓടിയെങ്കിലും ഏതാനും പേര്‍ ചേര്‍ന്ന് അയൂബിനെ കീഴടക്കി. തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് അനന്ത്നഗര്‍ എസ്‍ഐ പിബി റാണ പറഞ്ഞു. സംഭവത്തില്‍ കൊലപാതകശ്രമത്തിന് കേസെടുത്തിരുന്നെന്നും മരണം സംഭവിച്ച നിലക്ക് എഫ്ഐആറില്‍ കൊലക്കുറ്റം ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

Be the first to comment on "ഗുജറാത്തില്‍ ദാദ്രി ആവര്‍ത്തിക്കാന്‍ ശ്രമമെന്ന് ജിഗ്നേഷ് മെവാനി."

Leave a comment

Your email address will not be published.


*