3 സെന്റ്കോളനിവൽക്കരണമല്ല; സമരപ്രഖ്യാപനവുമായി ദളിത്ആദിവാസിഅബേദ്കറൈറ്റ് സംഗമം

മൂന്ന് സെന്റ് കോളനിവൽക്കരണമല്ല, ഭൂരഹിതർക്ക് ഭൂഉടമസ്ഥതയും വിഭാവധികാരവും മണ്ണിൽ പണിയെടുക്കുന്നവർക്ക് കൃഷി ഭൂമിയുമാണ് ആവശ്യം എന്ന മുദ്രാവാക്യം  ഉയർത്തിപ്പിടിച്ചു കൊണ്ട് ഒക്ടോബർ 15, 16 തീയതികളിൽ തൃശൂരിൽ ഭൂ അധികാര പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഗുജറാത്തിലെ ഉന ദളിത് അവ്സകാശ സമരത്തിലൂടെ രാജ്യശ്രദ്ധ നേടിയ ദളിത് സമരപോരാളി ജിഗ്‌നേഷ് മേവാനി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ സമരപ്രവര്‍ത്തകര്‍ക്കൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭൂസമര പ്രവര്‍ത്തകരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഒക്ടോബര്‍ 16 നു രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ ‘ഭൂമി പാര്‍പ്പിടം അധികാരം തുല്യനീതി എന്ന വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിക്കപ്പെടും.
ഒക്ടോബർ 15 ഉച്ചക്ക് 2 മണിക്ക് ‘ദളിത് ആദിവാസി അംബേക്കറൈറ്റ്സ്’ നേതൃസംഗമം, 4 മണിക്ക് ഗുജറാത്ത് ദളിത് സമരത്തിന് ഐക്യദാർഢ്യവും ഭൂരാഷ്ട്രീയം ഉയർത്തിക്കൊണ്ട് അവകാശ പ്രഖ്യാപന റാലി, 5.30ന് ‘ഭൂഅധികാര പ്രഖ്യാപന കൺവെൻഷൻ’ എന്നിവയും സoഘടിപ്പിക്കും. ഒക്ടോബർ 16 നു രാവിലെ 9 മുതൽ 1 മണി വരെ വിവിധ വിഷയങ്ങളിലായി ചർച്ചയും ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ കാസർഗോഡ് മുതൽ തിരുവനന്തപും വരെ നടത്തപ്പെടുന്ന അവകാശ പ്രഖ്യാപന റാലിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആലോചനയും നടക്കും. ഇതിനായി ഭൂഅധികാര പ്രഖ്യാപന കൺവെൻഷൻ സംഘാടക സമതി രൂപീകരിച്ചു. സംഘാടക സമതിയുടെ ജനറൽ കൺവീനറായി എം ഗീതാനന്ദനേയും ചെയർമാനായി സണ്ണി എം കപിക്കാടിനെയേയും തെരഞ്ഞെടുത്തു. ഐ ഗോപിനാഥ്, രേഖരാജ്, സതി അങ്കമാലി, പി സി മോഹനൻ, ഡോ ആസാദ്, TK വാസു, എം കെ ദാസൻ, എൻ സുബ്രഹ്മണ്യൻ, ടി എൽ സന്തോഷ് എന്നിവരെ കൺവീനർമാരായും ദിനിൽ, എ കെ അനിൽ, ടി എം സത്യൻ, ശരത് എസ്, ബിനി, ലെസ്ലി ,സന്തോഷ് ടി എൻ, സന്തോഷ് കുമാർ എന്നിരെ കോഡിനേറ്റർമാരും തിരഞ്ഞെടുത്തു.44 അംഗ സംസ്ഥാന സമതിയും രൂപീകരിച്ചു.

 

14238337_1849735675260188_397109893837719706_n
കേരളത്തിന്റെ ചരിത്രത്തിൽ നിർണ്ണായകമായി മാറാവുന്ന ഈ സംരഭത്തിലേക്ക് ജനാധിപത്യത്തെ ആഗ്രഹിക്കുന്ന , സാമൂഹികനീതി  ആഗ്രഹിക്കുന്ന മുഴുവൻ മനുഷ്യരും പ്രത്യേകിച്ച് ദളിത് ആദിവാസി അംബേക്കറൈറ്റ് നേതൃത്വങ്ങളെ ഈ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭൂഅധികാര പ്രഖ്യാപന കൺവെൻഷൻ സംഘാടക സമിതി ചെയർമാൻ സണ്ണി എം കപിക്കാട് പറഞ്ഞു.

Be the first to comment on "3 സെന്റ്കോളനിവൽക്കരണമല്ല; സമരപ്രഖ്യാപനവുമായി ദളിത്ആദിവാസിഅബേദ്കറൈറ്റ് സംഗമം"

Leave a comment

Your email address will not be published.


*