ഇസ്രായേൽ-എഫ്ബി ഭായ്ഭായ് !ഫലസ്തീനികളുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെടുന്നു

 

ഫലസ്തീനിലെ രണ്ട് പ്രമുഖ പത്രസ്ഥാപനങ്ങളിലെ മാധ്യപ്രവർത്തകരുടെ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ കാരണങ്ങളൊന്നുമില്ലാതെ ബ്ലോക്ക് ചെയ്യപ്പെട്ടെന്നും ഇസ്രായേലാണ് ഇതിനു പിന്നിലെന്നും പരാതി. ആറു മില്യണിനടുത്ത് ലൈക്കുകൾ ഉള്ള ഖുദ്‌സ് , ശെബാബ് പത്രങ്ങളിലെ എഡിറ്റർമാരുടെ ഫേസ്‌ബുക്ക് പേജുകളാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്. വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ അതിക്രമങ്ങൾ വാർത്തയാക്കിയതാണോ ഫേസ്‌ബുക്കിന്റെ ” കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ്‌സ് ” ലംഘനം എന്ന് ഫേസ്‌ബുക്ക് അധികൃതർ മറുപടി പറയണമെന്ന്  ഖുദ്‌സ് ന്യൂസ് നെറ്റ്‌വർക്ക് വക്താവ് ചോദിച്ചു.

ഫലസ്തീനികളുടെ ” അക്രമം” പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ ഇസ്രേയേൽ ഗവണ്മെന്റും ഫേസ്ബുക്കും ചേർന്ന് ധാരണ ഉണ്ടാക്കിയെന്ന ഇസ്രായേൽ കാബിനറ്റ് മന്ത്രിയുടെ പ്രസ്താവനയുടെ പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരമുള്ള മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ ഫേസ്‌ബുക്ക് തടഞ്ഞുവെച്ചത്. ഇസ്രായേലിന്റെ പ്രവൃത്തികളെ വിമർശിക്കുന്ന അറബ് , മുസ്ലിം , ഫലസ്തീൻ പൗരരുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ ഒരുമിച്ചു സെൻസർ ചെയ്യും എന്നതാണ് ഇസ്രായേൽ ഗവണ്മെന്റ്റും ഫേസ്ബുക്കും ചേർന്നുണ്ടാക്കിയ ധാരണ .

Be the first to comment on "ഇസ്രായേൽ-എഫ്ബി ഭായ്ഭായ് !ഫലസ്തീനികളുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെടുന്നു"

Leave a comment

Your email address will not be published.


*