സാകിയ ജാഫ്രി ഒക്ടോബർ ഒന്നിന് കോഴിക്കോട്

2002 ലെ ഗുജറാത്ത് വംശഹത്യകാലത്ത് സംഘ് പരിവാർ ആക്രമികാരികളാൽ അഗ്നിക്കിരയായി സ്വന്തം വീട്ടിൽ കൊലചെയ്യപ്പെട്ട മുൻ കോൺഗ്രസ് പാർലമെന്റംഗം ഇഹസാൻ ജാഫ്രിയുടെ ഭാര്യ സാകിയ  ജാഫ്രി കോഴിക്കോട്. ഇഹ്‌സാൻ ജാഫ്രിയുടെ കൊലപാതകത്തിനുത്തരവാദികളായവരെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരാനുള്ള പോരാട്ടത്തിലൂടെ ഏറെ ശ്രദ്ധ നേടിയ സാകിയ  ജാഫ്രി ഒക്ടോബർ ഒന്നിന്  കോഴിക്കോട് പോപ്പുലർ ഫ്രണ്ട് സംഘടിപ്പിക്കുന്ന ഫാസിസ്റ്റു വിരുദ്ധ സമ്മേളനത്തിൽ പങ്കെടുക്കാനാണ് കേരളത്തിലേക്ക് വരുന്നത്. ഗുജറാത്തിലെ തലമുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ഇഹ്സാൻ ജാഫ്രി അറിയപ്പെട്ട ട്രേഡ്‌യൂനിയൻ നേതാവുകൂടിയായിരുന്നു. “നിർത്തൂ വെറുപ്പിന്റെ രാഷ്ട്രീയം” എന്ന തലക്കെട്ടിലാണ് പോപ്പുലർ ഫ്രണ്ട് സമ്മേളനം

ഗുൽബർഗ സൊസൈറ്റിയിൽ ആയിരക്കണക്കിന്‌ വരുന്ന അക്രമി സംഘം തടിച്ചുകൂടിയ സമയത്ത് തന്നെ ജാഫ്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പാർലമെന്റ് പ്രതിപക്ഷ നേതാവിനും നീണ്ട അഞ്ച് മണിക്കുർ സമയം സഹായമഭ്യർത്ഥിച്ച് ഫോൺ ചെയ്തിട്ടും സർക്കാർ സം‌വിധാനങ്ങൾ അവഗണിക്കുകയായിരുന്നു.

Be the first to comment on "സാകിയ ജാഫ്രി ഒക്ടോബർ ഒന്നിന് കോഴിക്കോട്"

Leave a comment

Your email address will not be published.


*