‘യുദ്ധമില്ലാതിരുന്നെങ്കില്‍ അച്ഛന്‍ ഇപ്പോഴും ഇവിടെയുണ്ടാകുമായിരുന്നു.” കൊലവിളി നിർത്താൻ പത്തൊമ്പതുകാരിയുടെ ആഹ്വാനം


കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികന്റെ മകള്‍ ഗുര്‍മേഹര്‍ കൗർ , ഒരു വാക്കുപോലും മിണ്ടാതെ ഇംഗ്ലീഷിലെഴുതിയ 30 പ്ലക്കാര്‍ഡുകളിലൂടെ യുദ്ധത്തിനെതിരായ തന്റെ നിലപാടുകള്‍ തുറന്നടിക്കുന്നു. നാല് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോദൃശ്യത്തിലൂടെയാണ് ഗുർമോഹർ പരസ്പരം വിദ്വേഷം പ്രചരിപ്പിക്കുന്ന ജനങ്ങൾക്കിടയിൽ സമാധാനത്തിനായി പണിയെടുക്കൂ എന്ന് ആഹ്വനം ചെയ്യുന്നത്. യുദ്ധം ചെയ്യൂ എന്ന് ആക്രോശിച്ചു നവമാധ്യമങ്ങളിൽ ആയിരകണക്കിന് പോസ്റ്റുകളും വീഡിയോകളും പ്രചരിക്കുമ്പോളാണ് ഈ പത്തൊമ്പതുകാരി കൊച്ചുമിടുക്കി ഭരണകൂടങ്ങൾ ഭീകരത നിർത്തണമെന്ന ശക്തമായ നിലപാടുയർത്തിപിടിക്കുന്നത്. ഗുര്‍മേഹര്‍ ഉയർത്തിയ പ്ലകാർഡുകളിലെ സന്ദേശങ്ങൾ വായിക്കാം
.
1. ഹായ്.
.
2. എന്റെ പേര് ഗുര്‍മേഹര്‍ കൗര്‍.
.
3.ഞാന്‍ ഭാരതത്തിലെ ജലന്തര്‍ സ്വദേശിയാണ്.
.
4. ഇതാണ് എന്റെ അച്ഛന്‍. ക്യാപ്റ്റന്‍ മന്‍ദീപ് സിങ്.
.
5. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു.
.
6. അന്നെനിക്ക് രണ്ടു വയസു മാത്രമേ ആയിട്ടുള്ളൂ. അച്ഛനെക്കുറിച്ച് വളരെക്കുറച്ച് ഓര്‍മ്മകളേ മനസിലുള്ളൂ.
.
7. അതിനേക്കാളേറെ അച്ഛനില്ലാത്തതിന്റെ വേദന എനിക്കറിയാം.
.
8. അച്ഛനെ കൊന്നത് പാകിസ്ഥാനികളായതുകൊണ്ട് പാകിസ്ഥാനികളെ ഞാന്‍ എത്രത്തോളം വെറുത്തിരുന്നു എന്ന് എനിക്കോര്‍മ്മയുണ്ട്.
.
9. മുസ്‌ലീങ്ങളെയും ഞാന്‍ വെറുത്തിരുന്നു. എല്ലാ മുസ്‌ലീങ്ങളും പാകിസ്ഥാനികളാണെന്നായിരുന്നു എന്റെ ധാരണ.
.
10. ആറുവയസുള്ളപ്പോള്‍ ബുര്‍ഖ ധരിച്ച ഒരു സ്ത്രീയെ ഞാന്‍ കുത്താന്‍ ശ്രമിച്ചിരുന്നു.
.
11. എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് എന്റെ അച്ഛന്റെ മരണത്തിന് അവരും ഉത്തരവാദിയാണെന്ന് ഞാന്‍ കരുതിയിരുന്നു.
.
12. എന്നെ എന്റെ അമ്മ തിരുത്തി,
.
13. പാകിസ്ഥാനല്ല യുദ്ധമാണ് എന്റെ അച്ഛനെ കൊന്നതെന്ന് എനിക്കു മനസിലാക്കി തന്നു.
.
14. ആ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ ഞാന്‍ കുറച്ചുകാലമെടുത്തു. പക്ഷെ ഇന്ന് എന്റെ വിദ്വേഷത്തെ കെടുത്താന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു.
.
15. ഇത് അത്ര എളുപ്പമൊന്നുമല്ല. പക്ഷെ കഠിനവുമല്ല.
.
16. എനിക്കതിനു കഴിഞ്ഞിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കും കഴിയും.
.
17. ഇന്ന് അച്ഛനെപ്പോലെ ഞാനും ഒരു പോരാളിയാണ്.
.
18. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ സമാധാനത്തിനുവേണ്ടി ഞാന്‍ പോരാടുന്നു.
.
19. കാരണം നമുക്കിടയില്‍ യുദ്ധമില്ലാതിരുന്നെങ്കില്‍ എന്റെ അച്ഛന്‍ ഇപ്പോഴും ഇവിടെയുണ്ടാകുമായിരുന്നു.
.
20. ഇരുരാജ്യങ്ങളുടെയും ഭരണകൂടങ്ങള്‍ നാട്യങ്ങള്‍ അവസാനിപ്പിക്കണമെന്ന താല്‍പര്യത്തോടെയാണ് ഈ വീഡിയോ ഞാന്‍ തയ്യാറാക്കുന്നത്.
.
21. പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യുക.
.
22. രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കുശേഷവും ഫ്രാന്‍സിനും ജര്‍മ്മനിക്കും മിത്രങ്ങളാകാമെങ്കില്‍ എന്തുകൊണ്ട് നമുക്കതിനു പറ്റില്ല?
.
23. കഴിഞ്ഞതെല്ലാം മറന്ന് ജപ്പാനും അമേരിക്കയ്ക്കും സൗഹ്യദത്തോടെ ഒന്നിച്ച് പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു.
.
24. പിന്നെ എന്തുക്കൊണ്ട് നമുക്ക് കഴിയില്ല?
.
25. സാധാരണക്കാരായ ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത് യുദ്ധമല്ല, സമാധാനമാണ്.
.
26. ഇരുരാഷ്ട്രത്തലവന്മാരുടെയും കഴിവാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്.
.
27. മൂന്നാം ലോക നേതൃത്വവുമായി നമുക്കൊരു ഒന്നാം ലോകരാജ്യത്തെ സ്വപ്‌നം കാണാനാവില്ല.
.
28. ദയവായി നിങ്ങള്‍ കഴിവു തെളിയിക്കൂ. പരസ്പരം ചര്‍ച്ച ചെയ്തു പ്രശ്‌നം അവസാനിപ്പിക്കൂ.
.
29. സ്റ്റേറ്റ് സ്‌പോര്‍ണ്‍സേര്‍ഡ് തീവ്രവാദം മതിയായി.
.
30 സ്റ്റേറ്റ് സ്‌പോര്‍ണ്‍സേര്‍ഡ് ഉപജാപം മതിയായി.
.
31. സ്റ്റേറ്റ് സ്‌പോര്‍ണ്‍സേര്‍ഡ് വെറുപ്പിക്കലുകൾ മതിയായി.
.
32. അതിര്‍ത്തികളില്‍ ഇരുവിഭാഗങ്ങളില്‍ നിന്നും ഒരുപാടാളുകള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു.
.
33. എല്ലാം ആവശ്യത്തിൽ അധികമായി. ഇനി മതി .
.
34. പിതാവിനെ നഷ്ടപ്പെട്ടതില്‍ വേദനിക്കുന്ന ഗുര്‍മേഹര്‍ കൗറുകള്‍ ഇല്ലാത്ത ഒരു ലോകത്ത് ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
.
35. ഞാനൊറ്റയ്ക്കല്ല. എന്നെപ്പോലുള്ള ഒരുപാട് പേര്‍ ഇവിടെയുണ്ട്.
.
36. ഇത് സമാധാനത്തിനു വേണ്ടിയുള്ള സന്ദേശമാണ്

 

Be the first to comment on "‘യുദ്ധമില്ലാതിരുന്നെങ്കില്‍ അച്ഛന്‍ ഇപ്പോഴും ഇവിടെയുണ്ടാകുമായിരുന്നു.” കൊലവിളി നിർത്താൻ പത്തൊമ്പതുകാരിയുടെ ആഹ്വാനം"

Leave a comment

Your email address will not be published.


*