വെള്ളത്തിനായി തൻവീർ അതിർത്തി കടന്നു.സുരക്ഷിതമായി തിരിച്ചയച്ചു ഇന്ത്യ

 

ദാഹം മൂത്ത് അബദ്ധത്തില്‍ അതിര്‍ത്തി കടന്നുവന്ന പാക് ബാലനെ ഇന്ത്യന്‍ അതിര്‍ത്തിരക്ഷാസേന സുരക്ഷിതമായി തിരിച്ചയച്ചു. പഞ്ചാബിലെ ദോന തെലുവില്‍ ഞായറാഴ്ച വൈകിട്ടാണ് മുഹമ്മദ് തന്‍വീർ എന്ന പാക് ബാലന്‍ വന്നു പെട്ടത്. കുടിവെള്ളം തേടി അബദ്ധത്തില്‍ അതിര്‍ത്തി കടന്നുവന്ന തന്‍വീരിനോട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കിയ ശേഷം ബിഎസ്എഫ് സുരക്ഷിതമായി മടക്കിയയാക്കുകയായിരുന്നു.

ദാഹിച്ചുവലഞ്ഞ് കുഴല്‍ക്കിണര്‍ തേടിയിറങ്ങിയ തന്‍വീര്‍ അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് ദോന തെരുവിലെത്തുകയായിരുന്നു. രാത്രി മുഴുവന്‍ തന്‍വീറിനെ ബിഎസ്എഫ് ക്യാമ്പില്‍ പാര്‍പ്പിച്ചു. രാവിലെ അതിര്‍ത്തി രക്ഷാസേനയെ വിവരം ധരിപ്പിച്ചശേഷം കുട്ടിയെ കൈമാറി. പാകിസ്ഥാനിലെ കസൂര്‍ ജില്ലയിലെ ധാരി സ്വദേശിയാണ് തന്‍വീര്‍.

Be the first to comment on "വെള്ളത്തിനായി തൻവീർ അതിർത്തി കടന്നു.സുരക്ഷിതമായി തിരിച്ചയച്ചു ഇന്ത്യ"

Leave a comment

Your email address will not be published.


*