ജീൻസും ലെഗ്ഗിൻസും നിരോധിച്ചു.അംഗീകരിക്കാനാവില്ലെന്ന് മെഡിക്കൽകോളേജ് വിദ്യാർത്ഥിനികൾ

 

തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർഥികളുടെ വസ്ത്ര ധാരണത്തിൽ നിയന്ത്രണം. പെൺകുട്ടികൾ ജീൻസ് , ലെഗിൻസ്, ടീ ഷര്‍‍ട്ട് എന്നിവ ധരിച്ച് ക്യാംപസിൽ എത്തരുതെന്നാവശ്യപ്പെട്ട് വൈസ് പ്രിൻസിപ്പലാണു സർക്കുലർ ഇറക്കിയിരുന്നത്. എന്നാൽ ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്നാണു വിദ്യാർഥികളുടെ നിലപാട്.

കഴിഞ്ഞ ദിവസമാണ് നിയന്ത്രണങ്ങൾ കർശനമാക്കി ഉത്തരവിറങ്ങിയത്. മാന്യമായ വസ്ത്രം ധരിച്ച് മാത്രമേ ആൺകുട്ടികളും പെൺകുട്ടികളും കാമ്പസിലേക്ക് വരാവൂ എന്നാണ് കണിശമായ നിർദേശം. ആൺകുട്ടികൾ യൂണിഫോമിനുപുറമെ ഷൂസും ഒാവർക്കോട്ടും െഎഡി കാർഡും ധരിച്ചിരിക്കണം. ജീൻസോ ടീഷർട്ടോ ചെരുപ്പോ ധരിക്കാൻ പാടില്ല. പെൺകുട്ടികൾ ചുരിദാറോ സാരിയോ ധരിക്കണം. മുടി ഉയർത്തി കെട്ടിവച്ചിരിക്കണം. ഒാവർക്കോട്ടും െഎഡി കാർഡും നിർബന്ധമാണ്.ജീൻസ്,  ലെഗിൻസ് എന്നിവ നിരോധിച്ചിരിക്കുന്നു.

എന്നാൽ ഈ ”പരിഷ്‌കാരങ്ങൾ” എന്തിനാണ് എന്ന വിദ്യാർത്ഥികളുടെ ചോദ്യത്തിന് അധികൃതർക്ക് വ്യക്തമായ ഉത്തരമില്ല.

Be the first to comment on "ജീൻസും ലെഗ്ഗിൻസും നിരോധിച്ചു.അംഗീകരിക്കാനാവില്ലെന്ന് മെഡിക്കൽകോളേജ് വിദ്യാർത്ഥിനികൾ"

Leave a comment

Your email address will not be published.


*