ചോദ്യം ചോദിക്കാനായില്ലെങ്കിൽ പിന്നെന്തുണ്ട് കാര്യം ?-രവീഷ് കുമാർ

 

”അധികാരം എന്നാൽ ഒരു വലിയ ഉത്തരവാദിത്തമാണ്. ഉത്തരവാദിത്തത്തെ കുറിച്ച് നിരന്തരം ചോദ്യങ്ങൾ ഉയരും. അതിനെ നേരിടാനാവുമ്പോഴാണ് ഉത്തരവാദിത്തമുള്ള ഭരണകൂടമാവുന്നത്. നമുക്ക് ചോദ്യം ചോദിക്കാൻ സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെ നമ്മളെന്താണ് ചെയ്യുക , സ്വതന്ത്രമായി സംസാരിക്കുന്നവരെ എന്തിനാണ് ഭയക്കുന്നത്? പോലീസും അധികാരികളും ചോദ്യങ്ങളെ ഭയക്കുകയാണ്. ” വിട്ടുവീഴ്ച്ചക്കു തയ്യാറല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് എൻ ഡി ടിവി സീനിയർ എഡിറ്ററും മുതിർന്ന മധ്യപ്രവർത്തകനുമായ രവീഷ് കുമാർ തന്റെ ചാനൽ ചർച്ചയിൽ നടത്തിയ സംസാരമാണിത്. പത്താന്‍കോട്ട് ഭീകരാക്രമണവും സൈനികരുടെ കമാന്‍ഡോ ഓപ്പറേഷനും തത്സമയം റിപ്പോര്‍ട്ട് ചെയ്തതിന് പേരിൽ ഒരുദിവസത്തേക്ക് എൻ ഡി ടിവി യെ നിരോധിക്കാനുള്ള കേന്ദ്രഗവൺമെന്റിന്റെ തീരുമാനം ഏറെ ചർച്ചയായ സാഹചര്യത്തത്തിലാണ് രവീഷിന്റെ ഈ ധീരനിലപാട്.

ചോദ്യങ്ങളെ ഭയപ്പെടുന്ന അധികാരികളെ കണക്കറ്റു പരിഹസിച്ചുകൊണ്ട് ഇന്നലെ ചാനലിൽ നടന്ന ചർച്ച ഏറെ പ്രത്യേകതയുള്ളതായിരുന്നു. അവതാരകൻ രവീഷ് കുമാറും രണ്ടു മൈമിംഗ് ആർട്ടിസ്റ്റുകളുമായിരുന്നു പാനലിൽ. ” അനാവശ്യമായ ചോദ്യങ്ങൾ ഉന്നയിക്കുന്നത് നിർത്തണം” എന്ന് ഭോപ്പാലിലെ എട്ടു മുസ്ലിം യുവാക്കളെ വധിച്ചതുമായി ബന്ധപ്പെട്ട ദുരൂഹതകൾ റിപ്പോർട് ചെയ്ത മാധ്യമ വാർത്തകളെ കുറിച്ചുള്ള കേന്ദ്രആഭ്യന്തര സഹമന്ത്രി കിരൺ റിജുവിന്റെ പ്രസ്താവനയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നുണ്ട് പരിപാടിയിൽ. ” സവാൽ പർ സവാൽ ഹേ ” എന്ന പരിപാടി പതിനഞ്ചു മിനിട്ടു ദൈർഘ്യമുള്ളതാണ്.

വീഡിയോ കാണാം :-

Be the first to comment on "ചോദ്യം ചോദിക്കാനായില്ലെങ്കിൽ പിന്നെന്തുണ്ട് കാര്യം ?-രവീഷ് കുമാർ"

Leave a comment

Your email address will not be published.


*