ജീവനോടെ കത്തിക്കപ്പെട്ടു ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്. കൊലപാതകം പോലീസ് ചെയ്തിയെന്നു ആരോപണം

 
ചെന്നൈ : ചെന്നൈ പോണ്ടി ബസാർ പോലീസ് സ്റ്റേഷന് സമീപം ശരീരത്തിന്റെ ഭൂരിഭാഗവും തീപൊള്ളലേറ്റ നിലയിൽ ബുധനാഴ്ച രാവിലെ കണ്ടെത്തിയ ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ് താരയെ ( 28)മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അതിരാവിലെ 4 മണിക് , 24 മണിക്കൂറും തുറന്നുപ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിൽ റീചാർജ് ചെയ്യാൻ വേണ്ടി വീട്ടിൽ നിന്നിറങ്ങിയ താരയെ പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയും ലൈംഗികത്തൊഴിലാളിയെന്നു അധിക്ഷേപിക്കുകയും മൊബൈൽ , വണ്ടിയുടെ താക്കോൽ എന്നിവ പിടിച്ചെടുക്കുകയും ചെയ്തെന്നു താരയുടെ സുഹൃത് എയ്ഞ്ചൽ ഗ്ലാഡി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിനീട് താരയെ പോലീസ് സ്റ്റേഷനിൽ വെച്ച് അപമാനിക്കാൻ ശ്രമിച്ചെന്നും അതിനുശേഷം താര തന്റെ സുഹൃത്തുക്കളെ മറ്റൊരു മൊബൈലിലൂടെ വിളിച്ചു കാര്യം അറിയിച്ചെന്നും എയ്ഞ്ചൽ പറയുന്നു. 5 മണിക്ക് താരയെ സന്ദർശിക്കാൻ പോലീസ് സ്റ്റേഷനിലേക്ക് വന്ന സുഹൃത്തുക്കൾ കാണുന്നത് പോലീസ് സ്റ്റേഷന് സമീപം തീപൊള്ളലേറ്റ നിലയിൽ കിടക്കുന്ന താരയെയാണ്. 95 ശതമാനവും പൊള്ളലേറ്റു കഴിഞ്ഞെന്നായിരുന്നു ഡോക്ടർമാരുടെ ആദ്യ പ്രതികരണം. ആത്മഹത്യയെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ വാഹനത്തിന്റെ താക്കോലടക്കം പോലീസിന്റെ കൈവശമുണ്ടായിരിക്കെ എങ്ങനെയാണ് താരയ്ക്ക് പെട്രോൾ ലഭിച്ചത് എന്ന് സുഹൃത്തുക്കൾ ചോദിക്കുന്നു. പോലീസ് സി സി ടി വി ദൃശ്യങ്ങൾ നൽകാൻ വിസ്സമ്മതിക്കുന്നതും ദുരൂഹസാഹചര്യമുണർത്തുന്നുണ്ട്.

താരയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുകൾ പോലീസ് സ്റ്റേഷൻ പരിസരത്തു പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നിരവധി എൻ ജി ഒകളിലെ സജീവസാന്നിധ്യമാണ് കൊല്ലപ്പെട്ട താര .

 

Source – The News Minute

Be the first to comment on "ജീവനോടെ കത്തിക്കപ്പെട്ടു ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്. കൊലപാതകം പോലീസ് ചെയ്തിയെന്നു ആരോപണം"

Leave a comment

Your email address will not be published.


*