പള്ളിയിലെ നേർച്ചപ്പെട്ടിയിലെ പണമെടുത്തോളൂ.. മാതൃകയായി ഫാദർ ജിമ്മി

രാജ്യമെങ്ങും നോട്ടിനു വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്.
ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാതെയുള്ള നോട്ട് പിന്‍വലിക്കല്‍ വരുത്തിവെച്ച ദുരിതം അത്ര ‘ചില്ലറ’ അല്ല.
കയ്യില്‍ കാശ് ഇല്ല,ബാങ്കിലേക്ക് ഓടി..ചില്ലറ ഇല്ല,എ ടി എമ്മിലേക്കും.
എന്നാല്‍ പലയിടത്തും ‘ക്യൂ’ മണിക്കൂറുകള്‍ നീണ്ടു.
ഇങ്ങനെ ജനങ്ങള്‍ വിഷമിച്ചു നില്‍ക്കുമ്പോഴാണ് എറണാകുളം പൂക്കാട്ടുപടി തേവക്കല്‍ മാര്‍ട്ടിന്‍ ഡി പോറസ് പള്ളി വികാരി ജിമ്മി പൂച്ചക്കാട്ട് അച്ചന്‍ പള്ളിയിലെ ഭണ്ഡാരപ്പെട്ടി ഒരു ‘എ ടി എം’ തന്നെയാക്കിയത്.

ഞായറായ്ച്ച പള്ളിയിലെ അറിയിപ്പുകളില്‍ ഒന്ന് കേട്ട ജനങ്ങള്‍ അല്‍പ്പം ഒന്ന് അമ്പരന്നു.

“നോട്ടുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട് ഇടവകയിൽ കഷ്ടപ്പെടുന്നവരുണ്ട്.അവശ്യസാധങ്ങൾ വാങ്ങാൻപോലും പണമില്ലാതെ ബുദ്ധിമുട്ടുന്നവരെ കണ്ടു. എടിഎമ്മിലോ ബാങ്കുകളിലോ  പോകാനറിയാത്തവർ പോലുമുണ്ട്. പള്ളിയിലെ നേർച്ചപ്പെട്ടികൾ തുറന്നിട്ടിരിക്കുകയാണ്. നിങ്ങൾക്ക് ആവശ്യമുള്ള പണം അതിൽ നിന്നും എടുക്കാം. പകരം പണമൊന്നും ഇടേണ്ടതില്ല. പണം ലഭിക്കുന്ന മുറക്ക് തിരികെ പെട്ടിയിലിട്ടാൽ മതി”

അച്ചന്റെ അറിയിപ്പ് വന്നതോടെ വിശ്വാസികളുടെ തിരക്കായി.വൈകുന്നേരത്തോടെ രണ്ടു ഭണ്ഡാരവും കാലി.

സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താവായ ജിമ്മി അച്ചന്‍, സഭയുടെ മതബോധന കമ്മീഷന്‍ സെക്രട്ടറി കൂടിയാണ്. പ്രഭാഷകനും ഗ്രന്ഥകാരനുമാണ്.

 

http://nijool.blogspot.in/ ൽ നിന്നും പുനഃപ്രസിദ്ധീകരിച്ചത്. 

Be the first to comment on "പള്ളിയിലെ നേർച്ചപ്പെട്ടിയിലെ പണമെടുത്തോളൂ.. മാതൃകയായി ഫാദർ ജിമ്മി"

Leave a comment

Your email address will not be published.


*