”ഞാൻ വീട്ടിനകത്തു ഉറങ്ങാറില്ല ” നജീബിന്റെ പിതാവ് പറയുന്നു.

 

ജെ എൻ യു വിൽ വെച്ച് എബിവിപി പ്രവർത്തകരുടെ മർദ്ദനത്തിനിരയായ ശേഷം കാണാതായ നജീബ് അഹമ്മദിനെ കണ്ടെത്താനാവാതെ ഇപ്പോഴും പോലീസും അധികൃതരും. ” ഞാനിപ്പോൾ വീട്ടിനുള്ളിൽ ഉറങ്ങാറില്ല. പുറത്തു കിടക്കും. അവൻ വന്നാൽ വാതിൽ മുട്ടുന്നത് എനിക്ക് കേൾക്കാൻ പറ്റിയില്ലെങ്കിലോ..” ഹൃദയം പൊട്ടുന്ന വേദനയോടെ നജീബ് അഹമ്മദിന്റെ പിതാവ് നഫീസ് അഹമ്മദ് ഇന്ത്യൻ എക്‌സ്പ്രസ് ലേഖകനോട് പറഞ്ഞ വാക്കുകളാണിത്. ഉത്തർപ്രദേശിലെ നജീബിന്റെ സ്വവസതിയിലാണ് നഫീസ് അഹമ്മദ് ദിവസവും തന്റെ മകൻ വരുമെന്ന പ്രതീക്ഷയിൽ കഴിയുന്നത്.

തുല്യമായ സ്ഥിതി തന്നെയാണ് ഡൽഹിയിൽ സാകിർ നഗറിൽ ബന്ധുവിന്റെ വീട്ടിൽ കഴിയുന്ന നജീബിനെ ഉമ്മയ്ക്കും. അവർ പറയുന്നു ” എനിക്ക് രാത്രി ഉറങ്ങാനാവുന്നില്ല. ഉറക്കം ഞെട്ടിയുണരുന്നു ഇടയ്ക്കിടയ്ക്ക്. അപ്പോഴൊക്കെ ഞാൻ എന്റെ മകൻ ഇപ്പോൾ എവിടെയാണെന്ന് ആലോചിക്കും” .എന്റെ മകനെ തിരിച്ചുലഭിക്കാൻ വേണ്ടി എവിടെയും പോയി സമരം ചെയ്യാൻ താൻ തയ്യാറാണെന്ന് നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് പറയുന്നു.

അതേ സമയം , നജീബ് അഹമ്മദിനെ കാണാതായിട്ട് ഇരുപത്തിയെട്ടു ദിവസം തികയുകയാണ്. ദൽഹി പോലീസ് ക്രൈംബാഞ്ചിനു കേസ് കൈമാറിയിട്ടുണ്ട്. നജീബിനെ മർദിച്ചവർക്കെതിരെ പോലീസും യൂണിവേയ്സിറ്റി അധികൃതരും ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ല. ജെ എൻ യു വിദ്യാർത്ഥിയൂണിയൻ നജീബ് അഹമ്മദിന് നീതി ലഭിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ്.

 

PHOTO- Indian Express Photo by Abhinav Saha

Be the first to comment on "”ഞാൻ വീട്ടിനകത്തു ഉറങ്ങാറില്ല ” നജീബിന്റെ പിതാവ് പറയുന്നു."

Leave a comment

Your email address will not be published.


*