നമ്മളെ എപ്പൊ, എവിടെ വെച്ചാകും കാണാതാവുക ?

 

ജെ എൻ യു വിദ്യാർത്ഥി നജീബ് അഹമ്മദിനെ കാണാതായിട്ട് ഒരു മാസം തികയുകയാണ്. ഇതുവരെയും നജീബ് എവിടെയെന്നുള്ള സൂചനകൾ ലഭിച്ചിട്ടില്ല. ദൽഹി പോലീസ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയിരിക്കുകയാണ്. നജീബ് അഹമ്മദിനെ മർദ്ദിച്ച എ ബി വി പി പ്രവർത്തകർക്കെതിരെ യൂണിവേയ്സിറ്റി അധികൃതരോ പൊലീസോ യാതൊരു നടപടിയും സ്വീകരിച്ചില്ല . വിദ്യാർത്ഥിയൂണിയൻ സർവ്വകലാശാലക്കകത്തും ഡൽഹിയിലെ വിവിധ ഭാഗങ്ങളിലും നിരവധി പ്രക്ഷോഭപരിപാടികളുമായി സമരരംഗത്തുണ്ട്. സോഷ്യൽ മീഡിയയിലും വ്യാപകമായ കാമ്പയിനുകളാണ് നടക്കുന്നത്.

Where did we first meet” ”നാം എവിടെവെച്ചാണ് ആദ്യം കണ്ടുമുട്ടിയത് ”എന്നത് സോഷ്യൽ മീഡിയയിൽ ഈഴടുത്തായി മലയാളികൾക്കിടയിൽ ഏറെ വൈറലായി മാറിയ ഫേസ്‌ബുക്ക് പോസ്റ്റ് ആണ്. തങ്ങളെ കണ്ടുമുട്ടിയ ആദ്യാനുഭവം കമന്റുകളിലൂടെ പങ്കുവെക്കുന്ന രീതിയാണിത്. ഫേസ്‌ബുക്കിലൂടെ ജസ്റ്റിസ് ഫോർ നജീബ് കാമ്പയിനിൽ സജീവമായ ഒരുകൂട്ടം മലയാളികൾ ഇതിനെ മറ്റൊരു ചോദ്യത്തിലൂടെയാണ് നേരിട്ടത്. ‘‘ നമ്മളെ എപ്പൊ, എവിടെ വെച്ചാകും കാണാതാവുക ? ” എന്നതാണ് ചോദ്യം. ഒപ്പം ” #WhereisNajeeb ” എന്ന ഹാഷ്ടാഗും കൂടെയുണ്ട് . ജെ എൻ യു പോലുള്ള രാജ്യത്തെ അറിയപ്പെട്ട ഒരു സർവകലാശാലയിൽ വെച്ച് തന്റെ ഐഡന്റിറ്റിയുടെ പേരിൽ , സംഘപരിവാർ രാഷ്ട്രീയത്തെ അനുകൂലിക്കുന്നില്ല എന്ന കാരണത്താൽ മർദ്ധിക്കപെടുകയും കാണാതാവപ്പെടുകയും ചെയ്യുക എന്നത് നമ്മെ എപ്പോഴും എവിടെ വെച്ചും കാണാതായെന്നു വരാം എന്നതിന്റെ സൂചനയാണെന്ന് ഇവർ പ്രതികരിക്കുന്നു.

Be the first to comment on "നമ്മളെ എപ്പൊ, എവിടെ വെച്ചാകും കാണാതാവുക ?"

Leave a comment

Your email address will not be published.


*