ധനസഹായം നിഷേധിക്കുന്നു .ചിത്രലേഖയ്ക്കെതിരെ പിണറായിസർക്കാർ

 
പ്രദേശത്തെ ഇടത് ട്രേഡ് യൂണിയൻ പ്രവർത്തകരാൽ ഒരു പതിറ്റാണ്ടിനടുത്തായി ജാതീയമായ അപമാനങ്ങൾ അനുഭവിക്കുന്ന ദളിത് പക്ഷപ്രവർത്തകയും ഓട്ടോ ഡ്രൈവറുമായ ചിത്രലേഖയ്ക്കെതിരെ വീണ്ടും ഇടതുപക്ഷം. വീട് വെക്കാൻ കഴിഞ്ഞ യു ഡി എഫ് സർക്കാർ അനുവദിച്ച ധനസഹായം പിൻവലിച്ചു സർക്കാർ ഉത്തരവ് ലഭിച്ചിരിക്കുകയാണ് ചിത്രലേഖയ്ക്ക്. കഴിഞ്ഞ സർക്കാർ 5 സെന്റ് ഭൂമിയും വീടുവെക്കാനുള്ള ധനസഹായവും അനുവദിച്ചപ്പോൾ സി പി ഐ എമ്മിന്റെ പോഷക സംഘടനയായ പി കെ എസിന്റെ പരാതി പ്രകാരമാണ് വീടുവെക്കുന്നതിനുള്ള ധനസഹായം പട്ടികജാതി ഡയറക്ടർ തടസ്സപ്പെടുത്തിയിരിക്കുന്നതെന്നു ചിത്രലേഖ പറയുന്നു. ” പുലയച്ചി ഓട്ടോ ഓടിക്കരുത് ” തുടങ്ങിയ ജാതീയമായ വാദങ്ങളുമായിരുന്നു ചിത്രലേഖയെ മുമ്പ് സി ഐ ടി യു പ്രവർത്തകർ നേരിട്ടത്. നിലവിൽ വാസയോഗ്യമായ വീടുണ്ടന്നും പഞ്ചായത്തിൽ നിന്ന് ധനസഹായം ലഭിക്കുന്നുണ്ടെന്നും പറഞ്ഞാണ് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ജില്ലാ കളക്ടർക്ക് കത്തെഴുതിയത്. കഴിഞ്ഞ വർഷം യുഡിഎഫ് സർക്കാർ അനുവദിച്ചതായിരുന്നു പട്ടികജാതി വികസനവകുപ്പിൽ നിന്നുമുള്ള ധനസഹായം.
” കമ്മ്യൂണിസ്റ്റുകാർ സാമ്രാജ്യത്വ ശക്തികളോടും , ബൂർഷ്വകളോടും സന്ധിയില്ലാസമരം നടത്തുമ്പോൾ ഏറ്റവും അടിത്തട്ടിലുള്ള പട്ടികജാതിക്കാരിയായ എന്നെ ശത്രുവായി കാണുന്നതിന്റെ പൊരുൾ എനിക്ക് മനസ്സിലാകുന്നില്ല. ” എന്ന് ചിത്രലേഖ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കുന്നു.

 

Photo – The Hindu

Be the first to comment on "ധനസഹായം നിഷേധിക്കുന്നു .ചിത്രലേഖയ്ക്കെതിരെ പിണറായിസർക്കാർ"

Leave a comment

Your email address will not be published.


*