കാശ്മീരിൽ ഇന്ത്യൻ ഗവണ്മെന്റ് സമാധാനം ആഗ്രഹിക്കുന്നില്ല : ഖുറം പർവേസ്

കാശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കുക എന്നത് ഭരണകൂടത്തിന്റെ അജണ്ട ഒരിക്കലും ആയിരുന്നില്ലെന്നും കാശ്മീരിനെ നിയന്ത്രിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യമെന്നും കശ്മീരിലെ മനുഷ്യാവകാശപ്രവർത്തകൻ ഖുറം പർവേസ്  കാരവൻ മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സ്വയം നിർണയിക്കാനുള്ള രാഷ്ട്രീയ അവകാശം എല്ലാ കാശ്മീരികൾക്കും നൽകണമെന്നാണ് ഞങ്ങൾ ഉന്നയിക്കുന്ന വാദമെന്നു പർവേസ് പറഞ്ഞു.

കഴിഞ്ഞ അഞ്ചുമാസങ്ങളിലെ ഏറ്റവും വലിയ പ്രതീക്ഷ എന്നത് ഇന്ത്യൻ ഗവണ്മെന്റിന്റെ അടിച്ചമർത്തൽ നയങ്ങളോട് രാജിയാവാൻ കശ്മീർ ജനത തയ്യാറാവുന്നില്ല എന്നതാണെന്ന് പർവേസ് കൂട്ടിച്ചേർത്തു.

പൊതുസുരക്ഷ നിയമം (പബ്ലിക് സേഫ്റ്റി ആക്ട്) ചുമത്തി ജയിലിലടച്ച പര്‍വേസിനു രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ജാമ്യം ലഭിച്ചത്. 39 കാരനായ പര്‍വേസ് ഏഷ്യന്‍ ഫെഡറേഷന്‍ എഗെയിന്‍സ്റ്റ് ഇന്‍വളണ്ടറി ഡിസപ്പിയറന്‍സസ് (എ.എഫ്.എ.ഡി) ചെയര്‍മാനും ജമ്മുകശ്മീര്‍ കോലിഷന്‍ ഓഫ് സിവില്‍ സൊസൈറ്റി (ജെ.കെ.സി.സി.എസ്) പ്രോഗ്രാം കോര്‍ഡിനേറ്ററുമാണ്.

” കഴിഞ്ഞ രണ്ടരമാസത്തെ ജയിൽവാസം ഒരുപാട് പാഠങ്ങളാണ് പഠിപ്പിച്ചത്. ഭീകരനിയമങ്ങൾ സമൂഹത്തിന്റെ പൊതുസുരക്ഷക്ക് ഒന്നും ചെയ്യുന്നില്ല എന്ന് മനസ്സിലായി. ജയിലിലെ തടവറക്കാരുടെ ജീവിതത്തെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു. മറ്റൊരു കാര്യം എന്നത് , ജയിൽ ജീവനക്കാരും തടവറയിൽ കഴിയുന്നവരെ പോലെ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട് എന്നതാണ് . എന്നെ എന്തിന്റെ കാരണത്തിലാണ് അവർ അറസ്റ് ചെയ്തത് എന്ന് ഇപ്പോഴും എനിക്ക് വ്യക്തമായി അറിയില്ല” ഖുറം പർവേസ് പറഞ്ഞു.

Be the first to comment on "കാശ്മീരിൽ ഇന്ത്യൻ ഗവണ്മെന്റ് സമാധാനം ആഗ്രഹിക്കുന്നില്ല : ഖുറം പർവേസ്"

Leave a comment

Your email address will not be published.


*