‘അമ്മ’ യാത്രയായി. വികാരഭരിതരായി തമിഴ് മക്കൾ .

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു. ആറു പതിറ്റാണ്ടുകളിലായി ചലച്ചിത്ര , രാഷ്ട്രീയ , സാമൂഹ്യരംഗത്തെ നിറഞ്ഞ സാന്നിധ്യം ജെ ജയലളിതയുടെ മരണത്തെ തമിഴ് ജനത ഏറെ വികാരഭരിതമായാണ് വരവേറ്റത്.  ഹൃദയാഘാതം മൂലമാണ് മരണം.  എ.ഐ.എ.ഡി.എം.കെ.യുടെ ജനറൽ സെക്രട്ടറി കൂടിയാണ് ജയലളിത. 1984–89 കാലഘട്ടത്തിൽ ജയലളിത തമിഴ് നാട്ടിൽ നിന്നും രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. എം.ജി.ആറിന്റെ മരണ ശേഷം, പാർട്ടിയിലെ അനിഷേധ്യ ശക്തിയായി അവർ മാറി, ജാനകീ രാമചന്ദ്രനു ശേഷം തമിഴ് നാട്ടിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായി അവർ അധികാരമേറ്റെടുത്തു. 1972 ൽ തമിഴ് നാട് സർക്കാർ കലൈമാമണി പുരസ്കാരം നൽകുകയുണ്ടായി. 1999 ൽ മദ്രാസ് സർവ്വകലാശാല ബഹുമാന പുരസ്സരം ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ചു

Be the first to comment on "‘അമ്മ’ യാത്രയായി. വികാരഭരിതരായി തമിഴ് മക്കൾ ."

Leave a comment

Your email address will not be published.


*