ദേശീയഗാനം. കമല്‍ സി യെ അറസ്റ്റ് ചെയ്തു.

നോവലില്‍ ദേശീയ ഗാനത്തെ അധിക്ഷേപിച്ചെന്നാരോപിച്ച് എഴുത്തുകാരനെതിരെ പൊലീസ് കേസ്. എഴുത്തുകാരനായ കമല്‍ സി. ചവറയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.കമലിനെ കോഴിക്കോട് വെച്ച് പോലീസ്റ്റ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുപോയി.

കമലിന്റെ ‘ശ്മശാനങ്ങളുടെ നോട്ടു പുസ്തകം’ എന്ന നോവലിലെ ചില ഭാഗങ്ങളും അദ്ദേഹത്തിന്റെ ചില ഫേസ്ബുക്ക് പോസ്റ്റുകളും ദേശീയ ഗാനത്തെ അധിക്ഷേപിക്കുന്നെന്നാരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഡി.ഐ.ജി ക്ക് കൊടുത്ത പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്.

പൊലീസ് തന്റെ വീട്ടില്‍ കയറി അതിക്രമം കാണിച്ചെന്ന് കമല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. നോവല്‍ പിടിച്ചെടുക്കാനെന്നും പറഞ്ഞ് അമ്മയും അച്ഛനും താമസിക്കുന്ന സ്ഥലത്ത് അസമയത്ത് അനുവാദമില്ലാതെ കടന്നുചെന്ന് അലമാര കുത്തിതുറന്ന് പുസ്തകങ്ങള്‍ വാരി വലിച്ചിടുകയും അവരെ ഉപദ്രവിക്കുകയും ചെയ്‌തു.

Be the first to comment on "ദേശീയഗാനം. കമല്‍ സി യെ അറസ്റ്റ് ചെയ്തു."

Leave a comment

Your email address will not be published.


*