പിണറായി മോഡിക്ക് പഠിക്കുകയാണെന്ന് സോഷൃല്‍മീഡിയ. കമലിന് വൃാപകപിന്തുണ.

 

നോവലിലൂടെ ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് കേരളപോലീസ് എഴുത്തുകാരന്‍ കമല്‍ സി ചവറയ്ക്കെതിരെ രാജൃദ്രോഹകേസ് ചുമത്തിയതിനെതിരെ സോഷൃല്‍ മീഡിയയില്‍ പ്രതിഷേധം വൃാപകമാവുന്നു. പിണറായി വിജയനും മോഡിയും തമ്മിലുള്ള അകല്‍ച്ച കുറഞ്ഞുവരികയാണെന്നാണ് പ്രധാന വിമര്‍ശനം. കോഴിക്കോട് , കൊച്ചി എന്നിവിടങ്ങളില്‍ പ്രതിഷേധകൂട്ടായ്മകള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.

ചില പോസ്സുകളിലൂടെ :-

അരുദ്ധതി ബി – ( ഹൈദരാബാദ് സര്‍വകലാശാല )

ഇനിയൊരു ജന്മമുണ്ടെങ്കില്‍ എഴുത്തുകാരനാവണമെന്ന് മാര്‍കേസിനോട് പറഞ്ഞ ഫിദല്‍ കാസ്ട്രോയുടെ ഓര്‍മക്കുറിപ്പില്‍ ഉണ്ണി.ആര്‍ എഴുതി ”അടുത്ത ജന്മത്തില്‍ താങ്കളെ എഴുത്തുകാരനായി കാണാന്‍ ആഗ്രഹിക്കുന്നു. അന്ന് താങ്കള്‍ ജീവിക്കുന്ന രാജ്യത്തുനിന്ന് താങ്കളെ ഭ്രഷ്ടനാക്കുന്ന ഒരു ഏകാധിപതി ഉണ്ടാവാതിരിക്കട്ടെ. ഉണ്ടെങ്കില്‍, അന്ന് താങ്കള്‍ക്കൊപ്പം നില്‍ക്കാന്‍ എഴുത്തുകാരുടെ സമൂഹം ഉണ്ടാവും. അവര്‍ ആ ഏകാധിപതിക്കുനേരെ യുദ്ധംചെയ്യുകതന്നെ ചെയ്യും.”

എഴുത്തുകാരന്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. സംസ്ഥാനം കേരളം. ആഭ്യന്തരമന്ത്രി പിണറായിവിജയന്‍. പ്രതിഷേധിക്കാന്‍ തയ്യാറുള്ളവര്‍ ഒത്തുകൂടിയെ പറ്റൂ. എവിടേക്കായാലും ഞാനുണ്ട്. നമുക്ക് സമയമില്ല.

 

 

രൂപേഷ് കുമാര്‍ :-

നോവലിസ്റ്റ് കമാലിനെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മോഡിയിസ്റ്റ്) അറസ്റ്റ് ചെയ്തു.

 

 

ഷഫീഖ് സുബൈദ ഹക്കീം :-

നോവലിസ്റ്റ് കമലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധ പരിപാടി
………………………………………………………………

നോവലില്‍ ദേശീയഗാനവിരുദ്ധ അംശങ്ങളുണ്ട് എന്ന് പറഞ്ഞ് പിണറായി സര്‍ക്കാരിന്‍െ പോലീസ് നോവലിസ്റ്റ് കമല്‍ സി ചവറയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാളെ (19-12-2016) വൈകുന്നേരം നാല് മണിക്ക്‌ കോഴിക്കോട് കിട്‌സണ്‍ കോര്‍ണര്‍ (പബ്ലിക് ലൈബ്രറിക്ക് സമീപം) പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. കഴിയാവുന്നതും എല്ലാവരും എത്തുമല്ലോ.

9447130808, 9447300213

NB: കമലിന്റെ നോവല്‍, ശ്മശാനങ്ങളുടെ നോട്ടുപുസ്തകം വായിച്ച പോലീസ് മേധാവി സ്വമേധയാ കേസെടുക്കുകയായിരുന്നുവത്രേ… പോലീസ് മേധാവിമാര്‍ വായന നിര്‍ത്തുന്നതാണ് സര്‍ക്കാരിനും നാട്ടുകാര്‍ക്കും നല്ലത്. നാട്ടുകാരുടെയും എഴുത്തുകാരുടെയും നട്ടെല്ല് തകരില്ലല്ലോ.

 

 

ഇര്‍ഷാദ് തലകപ് :-

കമല്‍ സി ചവറക്കെതിരെ നടന്ന അറസ്റ്റില്‍ പ്രതിഷേധം

ദേശീയഗാനത്തെ അവഹേളിച്ചെന്ന കുറ്റം ചുമത്തി എഴുത്തുകാരനും നാടക നടനുമായ കമല്‍ സി ചവറയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളം ബോട്ട്ജെട്ടി പരിസരത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നു… ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്ന് കയറ്റത്തേയും ഭരണകൂട ഭീകരതയേയും ശക്തമായി എതിര്‍ക്കേണ്ടതുണ്ട്…

എല്ലാവരും പങ്കെടുക്കുമല്ലൊ..

 

 

ലിബിന്‍ തത്തപ്പിള്ളി :-
യുവമോർച്ചയുടെ എല്ലാ പരാതികളിന്മേലും കേസെടുത്ത് കഴിഞ്ഞോ?

 

 

രെജേഷ് പോള്‍ –

ഗാന്ധി ,കല്‍ബുര്‍ഗി, പന്‍സാരെ, പെരുമാള്‍ മുരുകന്‍ എന്ന് പറഞ്ഞുകൊണ്ട് ആവിഷ്കാര സ്വാതന്ത്യത്തെ കുറിച്ച് തള്ളിക്കൊണ്ടിരുന്നവരാണല്ലൊ കമലിനെ അറസ്റ്റ് ചെയ്തതെന്നോര്‍ക്കുമ്പോള്‍ കുളിരുകോരുന്നു സഖാക്കളേ ..
#sapport_kamal

 
ലാസര്‍ ഷൈന്‍ :-

എഴുത്തിനെ ഭയക്കുന്ന ഭരണാധികാരി അപടകാരിയാണ്.
ഭീരുത്വം മൂലം അയാള്‍ ചുറ്റുമുള്ളതിനേയും ഒടുവില്‍ സ്വയവും കൊല്ലും.

ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകരിച്ച ശ്മശാനങ്ങളുടെ നോട്ട് പുസ്തകം നോവലെഴുതിയ കമല്‍ സി ചവറയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിക്കുന്നു.

വേദനിക്കുന്നു.
ഒപ്പം.

 

 

മുഹമ്മദ് ശമീം ടി പി :-
ഇടത് സര്‍ക്കാരില്‍ ബീജേപ്പിയും ഘടകകക്ഷിയാണോ സഖാവേ?
അതോ, യുവമോര്‍ച്ചയെ മൊത്തം പോലീസിലെടുത്തോ?

Be the first to comment on "പിണറായി മോഡിക്ക് പഠിക്കുകയാണെന്ന് സോഷൃല്‍മീഡിയ. കമലിന് വൃാപകപിന്തുണ."

Leave a comment

Your email address will not be published.


*