മഹാരാജാസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ സാത്താന്‍സേവക്കാരെന്ന് എസ്എഫ്ഐ

മഹാരാജാസ് കോളേജില്‍ ചുവരെഴുത്ത് എഴുതിയതിന്റെ പേരില്‍ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ എസ് എഫ് ഐ ക്കാരല്ലെന്നും അവര്‍ സാത്താന്‍ സേവക്കാരാണെന്നും എസ് എഫ് ഐ. കോളേജ്  യൂണിറ്റ് സെക്രടറി  ഫേസ്ബുക്കില്‍ അറിയിച്ചതാണ് ഇത്. ” നിലവിൽ PDPP വകുപ്പ് പ്രകാരം അറസ്റ്റിലായ അർജുൻ, ജിതിൻ ,രാഗേഷ്, ഷിജാസ്, ആനന്ദ് എന്നീ വിദ്യാർത്ഥികൾ SFI പ്രവർത്തകരാണ് എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ് .സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പുറത്താക്കപ്പെട്ട പ്രസ്തുത വിദ്യാർത്ഥികൾ ക്യാംപസിന്റെ ചുവരുകളിൽ കഞ്ചാവ് ഉപയോഗവുമായും സാത്താൻ സേവയുമായും ബന്ധപ്പെട്ട ചിത്രങ്ങളും വികൃതരചനകളും നടത്തിയതിന്റെയും കോളേജിന്റെ പൊതുമുതൽ നശിപ്പിച്ചതിന്റെയും പേരിലാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് ”

 

മേൽ പറഞ്ഞ വിദ്യാർത്ഥികൾ തയ്യാറാക്കിയ ചുവരെഴുത്തുകൾ SFI നേതൃത്വം ഇടപെട്ട് കൊണ്ട് തന്നെ നീക്കം ചെയ്തിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. അതേ സമയം ചുവരെഴുത്തുകൾ തയ്യാറാക്കുകയായിരുന്ന എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അമൽ,  ജോയിന്റ് സെക്രട്ടറി ഉണ്ണി ഉല്ലാസ് എന്നിവർക്കെതിരെ മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ PDPP വകുപ്പ് പ്രകാരം കേസ് കൊടുത്തിട്ടുണ്ടെന്നും  കൂട്ടിച്ചേര്‍ത്തു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :- 

മഹാരാജാസ് കോളേജിൽ ഓട്ടോണമസ് പദവി അടിച്ചേൽപ്പിച്ചതിന് ശേഷം ക്യാംപസിന്റെ സർഗ്ഗാത്മക ശേഷിയെ തകർക്കുന്നതിനായി നിരന്തരമായ ഇടപെടലുകളാണ് അധികൃതർ നടത്തിപ്പോരുന്നത് പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഒരു സെമസ്റ്ററിൽ 10 ദിവസത്തെ അറ്റൻഡൻസ് മാത്രമെ അനുവദിക്കുകയുള്ളു എന്ന് കടുപിടുത്തം പടിക്കുന്ന അധികൃതർ കോളേജ് യൂണിയന്റെ പ്രവർത്തന സ്വാതന്ത്ര്യത്തിലടക്കം കൈ കടത്തുകയാണ് . അതിന്റെ ഒടുവിലത്തെ അദ്ധ്യായമാണ് നിലവിൽ മഹാരാജാസിൽ അരങ്ങേറുന്നത്.
മഹാരാജാസ് കോളേജിന്റെ പ്രബുദ്ധതയുടെ പ്രതീകമാണ് മഹാരാജാസിലെ ചുവരെഴുത്തുകൾ .അനുകാലിക സംഭവങ്ങളിൽ ക്യാംപസിൽ നടക്കുന്ന ചർച്ചകളുടെ പ്രതിഫലനങ്ങൾ ഏറ്റുവാങ്ങുവാനുള്ളതാണ് ചുവരുകൾ, അതിന്റെ ഭാഗമായി ചുവരെഴുത്തുകൾ തയ്യാറാക്കുകയായിരുന്ന യൂണിറ്റ് പ്രസിഡന്റ് സ:അമൽ, യൂണിറ്റ് ജോയിന്റ് സെക്രട്ടറി സ: ഉണ്ണി ഉല്ലാസ് എന്നിവർക്കെതിരെയാണ് മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ PDPP വകുപ്പ് പ്രകാരം കേസ് കൊടുത്തിരിക്കുന്നത്.
നിലവിൽ PDPP വകുപ്പ് പ്രകാരം അറസ്റ്റിലായ അർജുൻ, ജിതിൻ ,രാഗേഷ്, ഷിജാസ്, ആനന്ദ് എന്നീ വിദ്യാർത്ഥികൾ SFI പ്രവർത്തകരാണ് എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ് .സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പുറത്താക്കപ്പെട്ട പ്രസ്തുത വിദ്യാർത്ഥികൾ ക്യാംപസിന്റെ ചുവരുകളിൽ കഞ്ചാവ് ഉപയോഗവുമായും സാത്താൻ സേവയുമായും ബന്ധപ്പെട്ട ചിത്രങ്ങളും വികൃതരചനകളും നടത്തിയതിന്റെയും കോളേജിന്റെ പൊതുമുതൽ നശിപ്പിച്ചതിന്റെയും പേരിലാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് .
ചുവരെഴുത്തുകളെ സംരക്ഷിക്കുന്ന തോടൊപ്പം ഏതെങ്കിലും മതവിഭാഗത്തിന്റെയോ സാമൂഹീക വിഭാഗങ്ങളുടെയോ വികാരങ്ങളെ ഹനിക്കുന്ന രീതിയിലുള്ള ചുവരെഴുത്തുകൾ നീക്കം ചെയ്യുന്നതിൽ വിദ്യാർത്ഥികൾ തന്നെ ശ്രദ്ധ ചെലുത്തിയിരുന്നു .അതിന്റെ ഭാഗമായി മേൽ പറഞ്ഞ വിദ്യാർത്ഥികൾ തയ്യാറാക്കിയ ചുവരെഴുത്തുകൾ SFI നേതൃത്വം ഇടപെട്ട് കൊണ്ട് തന്നെ നീക്കം ചെയ്തിരുന്നു.
ഇവരെ SFI പ്രവർത്തകർ എന്ന രീതിയിൽ ചിത്രീകരിക്കുന്ന അധികാരികളുടെയും നിക്ഷിപ്ത താത്പര്യക്കാരുടെയും വാദഗതി പ്രതിഷേധാർഹമാണ്. സാംസ്കാരികവും ഭൗതികവുമായ ലക്ഷ്യങ്ങൾ മുൻ നിർത്തി ചുവരെഴുത്തുകളെയും അതെഴുതുവാനുള്ള ഓരോ വിദ്യാർത്ഥിയുടെയും സ്വാതന്ത്ര്യം സംരക്ഷിച്ച് കൊണ്ട് വിദ്യാർത്ഥികളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് തടസ്സംശൃഷ്ടിക്കുന്ന അധികാരികളുടെ നടപടി അവസാനിപ്പിക്കണമെന്ന് SFI ആവിശ്യപ്പെടുന്നു

സെക്രട്ടറി
SFI മഹാരാജാസ് യൂണിറ്റ്
#മഹാരാജാസ്

 

screenshot_2016-12-21-12-50-34

screenshot_2016-12-21-12-50-50

Be the first to comment on "മഹാരാജാസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ സാത്താന്‍സേവക്കാരെന്ന് എസ്എഫ്ഐ"

Leave a comment

Your email address will not be published.


*