‘ ജന ഗണ മന പോലീസായി ‘

 

കവിത – അന്‍വര്‍ പാലേരി

fb_img_1482395852587

 

പശു മൃഗമല്ലാതായി
ജന ഗണ മന പോലീസായി
ഇറച്ചിക്ക് മതമുണ്ടായി
കാട് ശത്രു പാളയമായി
കാടിറങ്ങിയവൻ മാവോയിസ്റ്റായി
സുരേഷ് ഗോപിയും
കമലും
ഹിന്ദുവും മുസൽമാനുമായി
മത്തിയും
കോവയ്ക്കയും
പുഴുങ്ങലരിയും
കാഷ്ലെസ്സായി

മനുഷ്യൻ മാത്രം
ഒന്നുമല്ലാതായി

 

 

മാധൃമപ്രവര്‍ത്തകനായ അന്‍വര്‍ പാലേരി സമകാലികവിഷയങ്ങളില്‍ ശക്തമായ കവിതകള്‍ എഴുതാറുണ്ട്.

Be the first to comment on "‘ ജന ഗണ മന പോലീസായി ‘"

Leave a comment

Your email address will not be published.


*