”RSS ഗ്രാമത്തി ”ല്‍ കയറിയതിന് വിദൃാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം.

 

ചുവന്ന മുണ്ടു ധരിച്ച് ആർ എസ് എസ് ഗ്രാമത്തിൽ പ്രവേശിച്ചെന്ന പേരിൽ സാമൂഹൃപ്രവര്‍ത്തകര്‍ക്ക് നേരെ ആർ എസ് എസ് ഗുണ്ടകളുടെ ക്രൂര മർദ്ദനം.
തെയ്യം കാണാൻ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പ്രദേശത്ത് എത്തിയ അഞ്ചംഗ യാത്രാ സംഘത്തെ മുപ്പതോളം ആർ എസ് എസ് ഗുണ്ടകൾ അക്രമിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശി രാഹുൽ മുല്ലേരി , പാലക്കാട് സ്വദേശിനിയും മാധ്യമ വിദ്യാർത്ഥിയുമായ ശ്രീലക്ഷ്മി , തിരുവനന്തപുരം സ്വദേശി ജെഫ്രിൻ ജെറാൾഡ് , കാസർഗോഡ് സ്വദേശി നവജിത് എന്നിവരെയാണ് വൈകീട്ട് എട്ടു മണിയോടു കൂടി മുപ്പതംഗ ആർ എസ് എസ് ഗുണ്ടകൾ ആക്രമിച്ചത്. ചുവന്ന മുണ്ട് ധരിച്ച് ആർ എസ് എസ് ഗ്രാമത്തിൽ പ്രവേശിച്ചു എന്നു പറഞ്ഞായിരുന്നു അക്രമം.
എട്ടു മണിക്ക് നടന്ന സംഭവം പുറത്തു മാധ്യമങ്ങളെയോ പോലീസിനെയോ അറിയിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകളോളം സംഘത്തെ ആർ എസ് എസ് പ്രവര്‍ത്തകര്‍ തടവില്‍ വെച്ചു.
ജെഫ്രിൻ ജെറാൾഡിനു വാരിയെല്ലിനും കൈക്കും ചതവുണ്ട് .കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലാണ് ജെറാള്‍ഡ്.

Be the first to comment on "”RSS ഗ്രാമത്തി ”ല്‍ കയറിയതിന് വിദൃാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം."

Leave a comment

Your email address will not be published.


*