മഹാരാജാസില്‍ രോഹിതിന് വേണ്ടി സംസാരിച്ചതിന് SFI മര്‍ദ്ദനം.

മർദ്ദനമേറ്റ ഫുആദ് മുഹമ്മദ്

രോഹിത്ത് വെമുല അനുസ്മരണം നടത്തിയതിന് എറണാകുളം മഹാരാജാസ് കോളേജില്‍ ഇൻക്വിലാബ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് ഫുആദ് മുഹമ്മദിനെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി.കോളേജില്‍ എന്‍ എസ് എസ് കൃാമ്പില്‍ രണ്ടാം വര്‍ഷവിദൃാര്‍ത്ഥികളില്‍ ചിലര്‍ റാഗിങ്ങ് നടത്തിയെന്ന പരാതിയെ തുടര്‍ന്ന് ഫുആദ് വിവരവാകാശം നല്‍കിയിരുന്നു. അതിനെ തുടര്‍ന്നും എസ് എഫ് ഐ പ്രവര്‍ത്തകരില്‍ നിന്നും ഭീഷണിയുണ്ടായിരുന്നെന്ന് ഫുആദ് മക്തൂബ് മീഡിയയോട് പറഞ്ഞു.

ഏസ് എഫ് ഐ ക്ക് ആധിപതൃമുള്ള കാമ്പസില്‍ മറ്റു വിദൃാര്‍ത്ഥിസംഘടകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍. കഴിഞ്ഞ വര്‍ഷവും ജസ്റ്റിസ് ഫോര്‍ രോഹിത് വെമുല സമരം നടത്തിയപ്പോള്‍ ഇങ്കിലാബ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു.

ആക്രമണത്തിൽ പരുക്കേറ്റ ഫുആദിനെ എറണാകുളം ജനറൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. രണ്ടാം വര്‍ഷ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് വിദൃാര്‍ത്ഥിയാണ് ഫുആദ് മുഹമ്മദ്.

Be the first to comment on "മഹാരാജാസില്‍ രോഹിതിന് വേണ്ടി സംസാരിച്ചതിന് SFI മര്‍ദ്ദനം."

Leave a comment

Your email address will not be published.


*