ഫൈസലിന്റെ മാതാവടക്കമുള്ളവർ സമരത്തിൽ. ദേശീയപാത സ്തംഭിച്ചു.

 

ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം നടത്തിയതിന്റെ പേരിൽ സംഘ് പരിവാറാൽ കൊല്ലപ്പെട്ട കൊടിഞ്ഞി സ്വദേശി ഫൈസലിന്റെ ഘാതകരെ പിടികൂടുക എന്നാവശ്യപ്പെട്ടു ദേശീയപാത ഉപരോധം. സർവകക്ഷി കർമസമിതിയുടെ നേത്ര്വതത്തിൽ തൃശൂർ – കോഴിക്കോട് ദേശീയപാതയിൽ കക്കാടാണ് സ്ത്രീകളുൾപ്പടെ നൂറുകണക്കിന് പേർ ഫൈസലിന് നീതി ലഭ്യമാകുക എന്നാവശ്യപ്പെട്ടു ഗതാഗതം സ്തംഭിപ്പിച്ചത്. നിലവിൽ കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തെ മാറ്റണമെന്നാണ് സമരസമിതിയുടെ പ്രധാന ആവശ്യം. ഉച്ചക്ക് രണ്ടുമണിക്ക് തുടങ്ങിയ സമരം വൈകീട്ട് അഞ്ചുമണിക്കും തുടരുകയാണ്. ഫൈസലിന്റെ മാതാവ് ജമീല , ഫൈസലിന്റെ മക്കൾ , സ്ഥലം എം എൽ എ യും മുൻ മന്ത്രിയുമായ പി കെ അബ്ദുറബ്ബ് അടക്കമുള്ളവർ സമരസ്ഥലത്തുണ്ട്.

 

പി.കെ. അബ്ദുറബ്ബ് എം.എല്‍.എ ആർ.ഡി.ഒയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഉപരോധം. ഗൂഢാലോചനാ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക, കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുക, ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുക എന്നീ ആവശ്യങ്ങളും സമരസമിതി ഉന്നയിക്കുന്നു. സി പി എം സമരത്തിൽ നിന്ന് വിട്ടുനിന്നു.

Be the first to comment on "ഫൈസലിന്റെ മാതാവടക്കമുള്ളവർ സമരത്തിൽ. ദേശീയപാത സ്തംഭിച്ചു."

Leave a comment

Your email address will not be published.


*