മതേതരവോട്ട് ഭിന്നിക്കുന്നതിനാൽ യുപിയിൽ ഗോദയിലില്ലെന്നു നിതീഷ് കുമാർ

 

മതേതര വോട്ട് ഭിന്നിക്കുമെന്നതിനാൽ ഉത്തർ പ്രദേശിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ജനതാദൾ യുണൈറ്റഡ് (ജെ.ഡി.യു). പാറ്റ്നയിൽ വാർത്ത സമ്മേളനത്തിലാണ് പാർട്ടി നേതാക്കൾ ഇക്കാര്യം അറിയിച്ചത്.

നിലവിലെ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉൾപ്പെടെ ആർക്കുവേണ്ടിയും ജെ ഡി യു നേതാവ് നിതീഷ് കുമാർ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നില്ലെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. 2012ൽ ഉത്തർപ്രദേശിൽ ആകെയുള്ള 403 സീറ്റിൽ 219ൽ മത്സരിച്ചെങ്കിലും ഒരു സീറ്റിലും ജെ.ഡി.യു വിജയിച്ചിരുന്നില്ല. നിതീഷിന്റെ തീരുമാനത്തിന് പിന്നിൽ ലാലുപ്രസാദ് യാദവിന്റെ സമ്മർദമുണ്ടന്നും സൂചനകളുണ്ട്.

Be the first to comment on "മതേതരവോട്ട് ഭിന്നിക്കുന്നതിനാൽ യുപിയിൽ ഗോദയിലില്ലെന്നു നിതീഷ് കുമാർ"

Leave a comment

Your email address will not be published.


*