ട്രംപ് വംശീയവാദി. ഓസ്‌കാർ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഇറാനിയൻ അഭിനേത്രി

മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് പ്രവേശനം നിരോധിക്കുമെന്ന യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍െറ പ്രസ്താവനയില്‍ പ്രതിഷേധിച്ച്‌ പ്രമുഖ ഇറാനിയന്‍ അഭിനേത്രി ഓസ്കര്‍ ചടങ്ങ് ബഹിഷ്കരിക്കും. മികച്ചവിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ദി സെയില്‍സ്മാന്‍ എന്ന ചിത്രത്തിലെ നായിക തറാനീഹ് അലിദൂസ്തിയാണ് ഫെബ്രുവരി 27ന് നടക്കുന്ന ചടങ്ങ് ബഹികരിക്കുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്.പ്രമുഖ ഇറാനിയന്‍ ഫുട്ബാള്‍ താരമായിരുന്ന ഹാമിദ് അലിദൂസ്തിയുടെ മകളാണ് തറാനീഹ്.

‘ട്രംപിന്‍െറ പ്രസ്താവന വംശീയ അധിക്ഷേപമാണ്. അതുകൊണ്ടുതന്നെ ചടങ്ങ് ഒരു സാംസ്കാരിക പരിപാടിയാണെങ്കില്‍പോലും താനതില്‍ പങ്കെടുക്കില്ളെന്നായിരുന്നു  തറാനീഹിന്‍െറ് ട്വിറ്റര്‍ കുറിപ്പ്. ഇറാനടക്കമുള്ള ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്ക് വിസ നിരോധനമേര്‍പ്പെടുത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം ട്രംപ് പ്രസ്താവിച്ചത്.

Be the first to comment on "ട്രംപ് വംശീയവാദി. ഓസ്‌കാർ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഇറാനിയൻ അഭിനേത്രി"

Leave a comment

Your email address will not be published.


*