മതം നോക്കാതെ അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്നുവെന്ന് കാനഡ.

 

മുസ്ലിം അഭയാര്‍ത്ഥികളെ വിലക്കിയ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് ശക്തമായി മറുപടി നൽകി കാനഡ. ട്രംപ് വിലക്കിയ മുസ്ലിം അഭയാര്‍ത്ഥികളെ കാനഡയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ ദിവസം ലോകത്തോട് പറഞ്ഞത് .

” പീഡനങ്ങളുടെയും യുദ്ധക്കെടുതികളുടെയും ഇരകളായ അഭയാര്‍ത്ഥികളെ കാനഡ സ്വാഗതം ചെയ്യുന്നു. ഏത് മതവിശ്വാസി ആണെങ്കിലും. വ്യത്യസ്തതയാണ് ഞങ്ങളുടെ ശക്തി ” എന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ ട്വീറ്റിനെ തുടര്‍ന്ന് ട്വിറ്ററില്‍ വെല്‍കം ടു കാനഡ ഹാഷ്ടാഗ് ക്യാംപെയ്ന്‍ പടരുകയാണ്. ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രിയായതിന് ശേഷം നാല്‍പ്പതിനായിരത്തോളം സിറിയക്കാര്‍ക്കാണ് രാജ്യത്ത് അഭയം നല്‍കിയിരുന്നത് എന്നത് ശ്രദ്ധേയമാണ്.

അതേ സമയം , മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാരെ വിലക്കിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്ക് താത്കാലിക സ്‌റ്റേ നല്‍കി കോടതിയുടെ തിരിച്ചടി ലഭിച്ചു. ഇറാഖി അഭയാര്‍ത്ഥികള്‍ക്കായി അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് അധികാരമേറ്റ് ആദ്യ ആഴ്ചക്കുള്ളില്‍ തന്നെ ട്രംപിന് ശക്തമായ തിരിച്ചടി ലഭിക്കുന്നത്

Be the first to comment on "മതം നോക്കാതെ അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്നുവെന്ന് കാനഡ."

Leave a comment

Your email address will not be published.


*