ജാതിഅധിക്ഷേപം: ലക്ഷ്‌മിനായർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

 

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച പരാതിയിൽ കേസ്. വിദ്യാര്‍ത്ഥികള്‍ പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. പട്ടികജാതി കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായത്.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. തങ്ങളെ ജാതിപ്പേര് വിളിച്ചു അപമാനിച്ചു എന്നായിരുന്നു വിദ്യാർഥികൾ നൽകിയ പരാതി. അന്വേഷണച്ചുമതല കന്‍ോണ്‍മെന്റ് ഇ.സി ഇ. ബൈജുവിനാണ്.

Be the first to comment on "ജാതിഅധിക്ഷേപം: ലക്ഷ്‌മിനായർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്"

Leave a comment

Your email address will not be published.


*