പോണ്ടിച്ചേരി; അധ്യാപകൻ അഫ്ഗാൻ വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിളിച്ചെന്നു പരാതി

 

പോണ്ടിച്ചേരി സർവകലാശാലയിൽ അഫ്ഗാൻ സ്വദേശികളായ വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്നും വംശീയാധിക്ഷേപങ്ങൾ കേൾക്കുന്നതായി പരാതി. സെന്റർ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസിലെ വിദ്യാർത്ഥിയായ അഫ്ഗാൻ സ്വദേശിയെ ” ടെററിസ്റ്റ്” എന്ന് ഡിപ്പാർട്ടമെന്റ് തലവൻ കൂടിയായ അധ്യാപകൻ എ സുബ്രഹ്മണ്യൻ രാജു വിളിച്ചു അപമാനിക്കുകയായിരുന്നു. ” ഇത് എന്നെയും എന്റെ രാഷ്ട്രത്തെയും പൂർണമായും അപമാനിക്കുന്നതിനു  തുല്യമാണ്. ഡിപ്പാർട്ടമെന്റ് തലവന്റെ സ്വഭാവവും അദ്ദേഹം നടത്തുന്ന പ്രചാരണങ്ങളും കാരണം സാമൂഹ്യമായി ഒറ്റപ്പെട്ട അവസ്ഥയിലാണ് ഞാനിപ്പോൾ ” . രണ്ടാം വർഷ ബിരുദാനന്തരബിരുദത്തിനു പഠിക്കുന്ന വിദ്യാർത്ഥി വൈസ് ചാൻസലറിനും രജിസ്ട്രാറിനും എഴുതിയ പരാതിയിൽ പറയുന്നു.

അയൽരാഷ്ട്രത്തിൽ പഠിക്കാൻ വന്ന ഞങ്ങൾ ഇങ്ങനെ തീവ്രവാദികളെ പോലെ മുദ്ര കുത്തപ്പെടുമെന്നു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും കടുത്ത മനസികസമ്മർദ്ദത്തിലാണ് താനെന്നും വിദ്യാർത്ഥി പരാതിയിൽ എഴുതി. ” ഞങ്ങൾ എണ്ണത്തിൽ കുറവാണ്. രാഷ്ട്രീയപിന്തുണയും ഇല്ല , അതുകൊണ്ടു തന്നെ വിദ്യാർഥികൾ പരാതിപ്പെടാൻ ഭയപ്പെടുകയാണ്” അഫ്‌ഗാൻ സ്വദശികളായ വിദ്യാർഥികൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സൗത്ത് ഏഷ്യൻ ഫെഡറേഷൻ കോർഡിനേറ്റർക്ക് നൽകിയ മറ്റൊരു കത്തിൽ സഹപാഠികളായ വിദ്യാർത്ഥികളിൽ നിന്നും അഫ്ഗാൻ സ്വദേശിയായതിന്റെ പേരിൽ വംശീയാധിക്ഷേപങ്ങൾ കേൾക്കുന്നതായി വിദ്യാർത്ഥി പറയുന്നു.

Be the first to comment on "പോണ്ടിച്ചേരി; അധ്യാപകൻ അഫ്ഗാൻ വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിളിച്ചെന്നു പരാതി"

Leave a comment

Your email address will not be published.


*