മടപ്പള്ളിയില്‍ എസ്എഫ്ഐ അക്രമം. പരാതി പിന്‍വലിച്ചില്ലെങ്കില്‍ ചോര തുപ്പിക്കുമെന്ന് ഭീഷണി

 

കോഴിക്കോട് വടകര ഗവ: മടപ്പള്ളി കോളജിൽ വിദൃാര്‍ത്ഥിയെ എസ് എഫ് ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു.ഇങ്കിലാബ് വിദൃാര്‍ത്ഥിക്കൂട്ടായ്മയുടെ സജീവപ്രവര്‍ത്തകന്‍ കൂടിയായ ആദിലിനാണ് എസ് എഫ് ഐ യുടെ മര്‍ദ്ദനവും ഭീഷണിയും. പൊളിറ്റിക്കല്‍ സയന്‍സ് ഒന്നാം വര്‍ഷ ഡിഗ്രി വിദൃാര്‍ത്ഥിയാണ് ആദില്‍ അലി. തങ്ങളെ മർദ്ദിച്ചതിന് പെൺകുട്ടികൾ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ ചോര തുപ്പിക്കും എന്ന് പറഞ്ഞാണ് ആദിലിനെ മർദ്ദിച്ചത്. പെൺകുട്ടികളെ മർദ്ദിക്കുകയും അസഭൃവര്‍ഷം നടത്തി അപമാനിക്കുകയും ചെയ്തെന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പ്രിന്‍സിപ്പാളിന് നേരത്തെ നല്‍കിയിരുന്ന പരാതി. ലോ അക്കാദമിയുമായി ബന്ധപ്പെട്ട് ഇങ്കിലാബ് പ്രവര്‍ത്തകര്‍ കാമ്പസില്‍ സമരം നടത്തിയതായിരുന്നു എസ്എഫ്ഐയെ ചൊടിപ്പിച്ചത്. അന്ന് സമരം ചെയ്ത പെണ്‍കുട്ടികള്‍ക്കടക്കം എസ്എഫ്ഐ പ്രവര്‍ത്തകരില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായില്ലെന്ന് മര്‍ദ്ദനമേറ്റ വിദൃാര്‍ത്ഥികള്‍ പറഞ്ഞു.

Be the first to comment on "മടപ്പള്ളിയില്‍ എസ്എഫ്ഐ അക്രമം. പരാതി പിന്‍വലിച്ചില്ലെങ്കില്‍ ചോര തുപ്പിക്കുമെന്ന് ഭീഷണി"

Leave a comment

Your email address will not be published.


*