‘അത്ര പക്വമായിരുന്നില്ല മഹാരാജാസ് കാലം .’ ആഷിഖ് അബുവിന്റെ മറുപടി

 

മഹാരാജാസ് കോളേജിലെ പഠനകാലത്തു എസ് എഫ് ഐ യുടെ അമരക്കാരനായിരിക്കുന്ന വേളയിൽ സ്ത്രീവിരുദ്ധവും അക്രമപരവുമായ രാഷ്ട്രീയത്തിൽ ചലച്ചിത്രസംവിധായകൻ ആഷിഖ് അബുവും ഉണ്ടായിരുന്നുവെന്ന സംവിധായകൻ പ്രതാപ് ജോസഫിന്റെ വിമർശനത്തിന് ആഷിഖ് അബുവിന്റെ മറുപടി. പ്രതാപിന്റെ ചില ആരോപണങ്ങളിൽ യോജിപ്പുണ്ടെന്നു സമ്മതിച്ച ആഷിഖ് അബു അത്ര പക്വമായിരുന്നില്ല മഹാരാജാസിലെ ഇടപെടലുകൾ എന്ന് പ്രതികരിച്ചു . അതേ സമയം , സ്ത്രീവിരുദ്ധമായിരുന്നുവെന്ന ആരോപണങ്ങൾക്ക് കഴമ്പില്ലെന്നും ആഷിഖ് അബു പറഞ്ഞു. പ്രതാപ് ജോസഫിനെ അറിയില്ലെന്ന് പറഞ്ഞ ആഷിഖ് ”ഒരു വിഭാഗം എസ് എഫ് ഐ അനുഭാവികൾ മസിൽ പവറിൽ വിശ്വസിക്കുന്നവരായിരുന്നുവെന്നും കൂട്ടിച്ചേർത്തു. ” അക്രമമായിരുന്നു പ്രതിരോധം അക്കാലത്തും. അതിനിടയിൽ രാഷ്ട്രീയ പകപോക്കലുകൾ നടന്നിട്ടുണ്ട് ” ആഷിഖ് അബു പറഞ്ഞു. പ്രതാപ് ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കമന്റ് ചെയ്യുകയായിരുന്നു ആഷിഖ് അബു.

Capture

കമന്റിന്റെ പൂർണരൂപം :

പ്രതാപിനെ നേരിട്ടറിയുമോ എന്നറിയാൻ ഫോട്ടോ തപ്പിനോക്കി, പറ്റിയില്ല. മഹാരാജാസിൽ ഏഴ് വർഷം പഠിച്ചയാൾ എന്ന നിലയിൽ താങ്കൾ പറഞ്ഞ ചില കാര്യങ്ങളോട് യോജിക്കുകയും ചിലതിനോട് വിയോജിക്കുകയും ചെയ്യുന്നു. 95 ഇൽ ഞാൻ പ്രീഡിഗ്രിക്ക് വരുമ്പോഴുള്ള മഹാരാജ്‌സിൽ കൈയൂക്കിന്റെ രാഷ്ട്രീയമുണ്ടായിരുന്നു എന്നത് സത്യമാണ്. ഒരു കാലത്തു ക്രിമിനൽ സങ്കേതമായിരുന്നു മഹാരാജാസ്. കാന്റീനിലേക്ക് പോകുന്ന പെൺകുട്ടികളെ കാമ്പസിനകത്തു നിർത്തിയിട്ട ജീപ്പിലിരുന്ന് പുറത്തുനിന്ന് വരുന്ന ഗുണ്ടകൾ ഉപദ്രവിക്കുന്ന കാലം. അവർക്ക് രാഷ്ട്രീയ തണലും. അവർക്കെതിരെ ആയുധമെടുത്ത സഖാവ് കൃഷ്ണൻകുട്ടിയെ പോലുള്ളവരുടെ കഥകൾ ഒരു വിഭാഗം എസ് എഫ് ഐ അനുഭാവികളെ മസിൽ പവറിൽ വിശ്വസിക്കുന്നവരാക്കി എന്നതും സത്യമാണ്. അക്രമായിരുന്നു പ്രതിരോധം അക്കാലത്തും. അതിനിടയിൽ രാഷ്ട്രീയ പകപോക്കലുകൾ നടന്നിട്ടുണ്ട്, വ്യക്തിപരമായ പകപോക്കലുകൾ നടന്നിട്ടുണ്ടാവാം. അത്ര പക്വമായിരുന്നില്ല ഞാനടക്കമുള്ള നേതാക്കളിൽ മിക്കവരുടെയും നിലപാടുകൾ. അതും ശരി തന്നെ. ഞങ്ങളെല്ലാവരും തന്നെ ഞങ്ങളുടെ മഹാരാജാസിന് പുറത്തുള്ള ജീവിതത്തിൽ നിനുള്ള ജീവിതത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ തിരിച്ചറിഞ്ഞവരാണ്. പല പ്രവർത്തികളും പക്വതയുള്ളതായിരുന്നില്ല. സമ്മതിക്കുന്നു. ഇതല്ലാതെ പ്രതാപ് ആരോപിക്കുന്ന മറ്റു കാര്യങ്ങളോട് വിയോജിക്കുന്നു. എന്റെ സിനിമകളിൽ കാണുന്നത് തന്നെയാണ് ഞാൻ. അതിൽ എന്തെങ്കിലും ഉണ്ടെന്നുപൂർണ്ണ വിശ്വാസമുള്ളവർ മാത്രം എന്നെ സീരിയസ് ആയി കണ്ടാൽ മതി. അല്ലാത്തവർക്ക് തള്ളിക്കളയാം !

Be the first to comment on "‘അത്ര പക്വമായിരുന്നില്ല മഹാരാജാസ് കാലം .’ ആഷിഖ് അബുവിന്റെ മറുപടി"

Leave a comment

Your email address will not be published.


*