മംഗളൂരുവില്‍ സിപിഎം കേന്ദ്രങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ ആക്രമണം

കേരള മുഖ്യമന്ത്രി പിണറായി വിജയനെ മംഗളൂരു സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലന്ന സംഘപരിവാര്‍ സംഘടനകളുടെ ഭീഷണികള്‍ക്ക് പിന്നാലെ മംഗളുരുവില്‍ സിപിഐഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണം. കഴിഞ്ഞ അര്‍ധരാത്രിയാണ് സംഭവം. സിപിഎം ഓഫീസിന്റെ വാതില്‍ തകര്‍ത്ത് കയറിയ അക്രമിസംഘം ഓഫീസിന് തീയിടുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഐഎം പ്രതികരിച്ചു.

ഓഫീസിനകത്തെ പുസ്തകങ്ങളും ഫര്‍ണിച്ചറുകളും അക്രമികള്‍ കത്തിനശിപ്പിച്ചു . പിണറായി വിജയന്‍ പങ്കെടുക്കാനിരിക്കുന്ന പരിപാടിയുടെ പ്രചരണ ബോര്‍ഡുകളും നശിപ്പിച്ചു.

പിണറായി വിജയനെ മംഗളൂരൂ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലന്ന് സംഘപരിവാര്‍ സംഘടനകള്‍ വെല്ലുവിളിച്ചിരുന്നു. ഫെബ്രുവരി 25ന് മംഗളൂരൂവില്‍ ആര്‍എ്‌സ്എസ് ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐ(എം) സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലിയിലും വാര്‍ത്താ ഭാരതി കന്നഡ ദിനപത്രത്തിന്റെ പുതിയ ഓഫീസ് കോംപ്ലകസ് ഉദ്ഘാടനത്തിലുമാണ് പിണറായി പങ്കെടുക്കുക.

Be the first to comment on "മംഗളൂരുവില്‍ സിപിഎം കേന്ദ്രങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ ആക്രമണം"

Leave a comment

Your email address will not be published.


*