കൊല്ലാനറിയുന്നവരാണ് ഞങ്ങള്‍. പിണറായിയെ വെറുതെ വിടില്ലെന്ന് സുരേന്ദ്രന്‍

കൊലയ്ക്ക് കൊലയും അടിയ്ക്ക് പകരം അടിയും നല്‍കിയ ചരിത്രം തങ്ങള്‍ക്കുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മംഗലാപുരത്ത് ബി.ജെ.പി നടത്തിയ പരിപാടിയിലാണ് വിഷം ചീറ്റുന്ന പരാമര്‍ശങ്ങളുമായി സുരേന്ദ്രന്‍ രംഗത്തെത്തിയത്.

‘സി.പി.എമ്മുകാരെ വെറുതെ വിടില്ല ഞങ്ങള്‍. നിങ്ങള്‍ കര്‍ണാടകത്തില്‍ പോയാല്‍ തടയാന്‍ ഞങ്ങളുണ്ടാവും ആന്ധ്രയില്‍ പോയാലും മധ്യപ്രദേശില്‍ പോയാലും ദല്‍ഹിയില്‍ പോയാലും അവിടെയെല്ലാം തടയാനുണ്ടാകുമെന്നും’ സുരേന്ദ്രന്‍ പറഞ്ഞു.

‘സംസ്ഥാനത്ത് രണ്ട് ശതമാനം വോട്ട് കിട്ടിയ സമയത്തും അടിക്ക് തിരിച്ചടിയും കൊലയ്ക്ക് പകരം കൊലയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അടിക്ക് പകരം അടിയും കൊലയ്ക്ക് പകരം കൊലയും നിര്‍ത്തിവെച്ചിരിക്കുകയാണ്’. സുരേന്ദ്രന്‍ പറഞ്ഞു.

പിണറായി വിജയനെ മംഗളൂരൂ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലന്ന് സംഘപരിവാര്‍ സംഘടനകള്‍ വെല്ലുവിളിച്ചിരുന്നു. ഫെബ്രുവരി 25ന് മംഗളൂരൂവില്‍ ആര്‍എ്‌സ്എസ് ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐ(എം) സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലിയിലും വാര്‍ത്താ ഭാരതി കന്നഡ ദിനപത്രത്തിന്റെ പുതിയ ഓഫീസ് കോംപ്ലകസ് ഉദ്ഘാടനത്തിലുമാണ് പിണറായി പങ്കെടുക്കുക. പരിപാടിയില്‍ പങ്കെടുക്കുമെന്ന് പിണറായി വിജയനും സംരക്ഷണം നല്‍കുമെന്ന് കര്‍ണാടക ഗവണ്‍മെന്റും പരസൃമായി പ്രഖൃാപിച്ചിരിക്കുകയാണ്

Be the first to comment on "കൊല്ലാനറിയുന്നവരാണ് ഞങ്ങള്‍. പിണറായിയെ വെറുതെ വിടില്ലെന്ന് സുരേന്ദ്രന്‍"

Leave a comment

Your email address will not be published.


*