കാണാതായൊരാളെക്കുറിച്ച്…!

solitude

ആതിര എ

ഒരാളെ
പൊടുന്നനെ
നിന്നനിൽപ്പിൽ
കാണാതാകുന്നു
അയാൾ
രാജ്യസ്നേഹിയോ
ദ്രോഹിയോ എന്ന്
എഴുതിവെക്കപ്പെട്ടിട്ടില്ലായിരുന്നു
പറ്റുബുക്കിലെ
അയാളുടെ പേര്
വെട്ടിമാറ്റപ്പെട്ടിരുന്നു
അയാളുടെയുടൽ..
വസ്ത്രങ്ങൾ..
പുസ്തകങ്ങൾ..
അയാളുടെയുന്നക്കിടക്ക
മണ്ണെണ്ണ ടിൻ
ചൂരൽ കസേര..
‘ക്യൂ’വിനകത്തും
പുറത്തുമില്ലാതെ
ഒരു വെടിയൊച്ച പോലും
കേൾപ്പിക്കാതെ
ഒരാളെ
പൊടുന്നനെ
നിന്നനിൽപ്പിൽ
കാണാതാവുന്നു
നിലവിലില്ല..നിലവിലില്ല-
യെന്നു പാടാൻ
മൊബൈൽ കമ്പനികൾ
മാത്രം പരസ്‌പരം
മത്സരിക്കുന്നു..

ആതിര എ , കോഴികോട് ഫാറൂഖ് കോളേജിൽ സോഷ്യോളജി ബിരുദ വിദ്യാർത്ഥിയാണ്. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു.

Be the first to comment on "കാണാതായൊരാളെക്കുറിച്ച്…!"

Leave a comment

Your email address will not be published.


*