ഗുര്‍മേഹറിന് ‘ദുഷ്മന്‍ ദേശില്‍’ നിന്നൊരു സഹോദരന്‍

 

”പാകിസ്ഥാനല്ല , യുദ്ധമാണ് എന്റെ അഛനെ കൊന്നതെന്ന്” ലോകത്തോടു വിളിച്ചു പറഞ്ഞ ഗുര്‍മേഹര്‍ കൗറിന് പാകിസ്ഥാനില്‍ നിന്നൊരു സഹോദരന്‍. നൃൂദല്‍ഹി എല്‍ എസ് ആര്‍ കോളേജിലെ ബിരുദവിദൃാര്‍ത്ഥിനിയായ ഗുര്‍മേഹര്‍ കൗറിന്റെ പിതാവ് കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്തൃന്‍ സൈനികനാണ്. ഇന്തൃക്കും പാക്കിസ്ഥാനുമിടയില്‍ വര്‍ധിച്ചുവരുന്ന ശത്രുത തടയാനും സമാധാനസന്ദേശങ്ങള്‍ പ്രചരിപ്പിക്കാനുമാണ് ഗുര്‍മേഹര്‍ പാകിസ്ഥാനല്ല , യുദ്ധമാണ് ഇല്ലാതാവേണ്ടത് എന്ന കാമ്പയിനുമായി മുന്നോട്ട് വന്നത്. ഏറെ പേരുടെ പ്രശസ്തി പിടിച്ചുപറ്റിയെങ്കിലും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഗുര്‍മേഹറിനെതിരെ തിരിഞ്ഞു. ദല്‍ഹി സര്‍വകലാശാലയിലെ എബിവിപി അക്രമത്തിനെതിരെ പ്രതികരിച്ചതോട് കൂടി ഗുര്‍മേഹറിന് എബിവിപി അടക്കമുള്ള സംഘ്പരിവാര്‍ സംഘടനകളില്‍ നിന്ന് വധഭീഷണികളും ബലാല്‍സംഗഭീഷണികളും നിരന്തരം വന്നു. കേന്ദ്രആഭൃന്തര സഹമന്ത്രിയും വീരേന്ദര്‍ സെവാഗുമടക്കമുള്ളവര്‍ ഗുര്‍മേഹറിനെതിരെ രംഗത്ത് വന്നു.

ഇത് അന്തര്‍ദേശീയമാധൃമങ്ങളില്‍ വാര്‍ത്തയായതോടെ പാകിസ്ഥാനില്‍ നിന്നും ഗുര്‍മേഹറിന് ഐകൃദാര്‍ഢൃങ്ങള്‍ വരികയായിരുന്നു. ഫയാസ് ഖാന്‍ എന്ന യുവാവാണ് ഗുര്‍മേഹറിന് വീഡിയോസന്ദേശം അയച്ചത്.

” ഞാനും ചെറുപ്പത്തില്‍ ഇന്തൃക്കാരെ കുറിച്ച് തെറ്റായ ധാരണകള്‍ ഉള്ള ആളായിരുന്നു. പിന്നീട് ആസ്ത്രേലിയയില്‍ നിന്നുള്ള ഇന്തൃന്‍യുവാവുമായുള്ള സഹവാസം എന്റെ മനസ്സ് മാറ്റി. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ പിതാവ് കൊല്ലപ്പെട്ട ഗുര്‍മേഹറിനോടും കുടുംബത്തോടും ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. എന്റെ വീടിനടുത്ത് നിന്ന് ഞാന്‍ യുദ്ധവും കൊലപാതകങ്ങളും ഏറെ കണ്ടതാണ്. എനിക്ക് ചുറ്റും ആയിരകണക്കിന് ഗുര്‍മേഹര്‍മാരാണ്. എനിക്ക് ഇന്തൃ വിസ പരിമിതികളില്ലാതെ സന്ദര്‍ശിക്കണം. പരസ്പരം മനസ്സിലാക്കലുകളിലൂടെ നമുക്ക് ഒന്നാവാന്‍ ശ്രമിക്കാം. അതിര്‍ത്തികളിലായി ഉറ്റവരുടെ ജീവന്‍ നഷ്ടപ്പെടുന്ന ഗുര്‍മേഹര്‍മാര്‍ ഇനി ഉണ്ടാവാതിരിക്കാന്‍ നമുക്കൊന്നിച്ച് പോരാടാം. എനിക്ക് നിന്റെ നഷ്ടപ്പെട്ട പിതാവിനെ തിരിച്ചുതരാനാവില്ല. പകരം ഒരു സഹോദരന്റെ സ്നേഹം നല്‍കാം. ‘ദുഷ്മന്‍ ദേശി’ല്‍ നിന്നും ഒരു സഹോദരന്‍ . സിക്ക് മതവിശ്വാസിയായ പെണ്‍കുട്ടിക്ക് ഇസ്ലാം മതവിശ്വാസിയായ സഹോദരന്‍ . ഇത് ലോകത്തിന് മാതൃകയാവട്ടെ”ഫയാസ് തന്റെ വീഡിയോയിലൂടെ ഗുര്‍മേഹറിനോടും ലോകത്തോടും പറഞ്ഞു

Be the first to comment on "ഗുര്‍മേഹറിന് ‘ദുഷ്മന്‍ ദേശില്‍’ നിന്നൊരു സഹോദരന്‍"

Leave a comment

Your email address will not be published.


*