മണി ഓർമയായി ഒരാണ്ട്. നീതി തേടി നിരാഹാരമിരിക്കുന്ന കുടുംബാംഗങ്ങൾ

മലയാളിയുടെ പ്രിയനടന്‍ കലാഭവന്‍ മണി ഓർമയായിട്ട് മാര്‍ച്ച് ആറിന് ഒരാണ്ട് പൂര്‍ത്തിയാവുകയാണ്. മണിയുടെ മരണത്തിലെ ദുരൂഹതകള്‍ സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആരംഭിച്ച സമരം മൂന്നുദിവസത്തോളം തുടരും. . സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് നിരാഹാരം. മണിയുടെ ആദ്യ ചരമവാര്‍ഷികത്തില്‍ അച്ഛന്‍ രാമന്റെ സ്മാരകമായ കലാഗൃഹത്തിന് മുന്നിലാണ് കുടുംബത്തിന്റെ നിരാഹാരം.മണിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം ത്വരിതപ്പെടുത്തണമെന്നും പ്രതികള്‍ക്കെതിരെ എത്രയും പെട്ടെന്ന് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിയതല്ലാതെ ഒരു തുടര്‍നടപടികളും ഉണ്ടായിട്ടില്ലെന്നും കുടുംബാംഗംങ്ങൾ പരാതിപ്പെടുന്നു. കേരളപോലീസിന്റെ അനാസ്ഥയാണ് കേസ് അട്ടിമറിക്കപ്പെടാൻ കാരണമെന്നു മണിയുടെ സഹോദരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രത്യേക അന്വേഷണ സംഘമാണ് മണിയുടെ മരണം അന്വേഷിച്ചത്. നടന്നത് കൊലപാതകമാണെന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും പോലീസിന് കണ്ടെത്താനായില്ല. സംശയിക്കപ്പെടുന്നവരുടെ നുണപരിശോധന ഉള്‍പ്പെടെ നടത്തിയിരുന്നു.വിഷമദ്യം അകത്തുചെന്നുവെന്നു വ്യക്തമാക്കിയുള്ള രണ്ട് ലാബ് റിപ്പോര്‍ട്ടുകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളും പുറത്ത് വന്നെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല.

Be the first to comment on "മണി ഓർമയായി ഒരാണ്ട്. നീതി തേടി നിരാഹാരമിരിക്കുന്ന കുടുംബാംഗങ്ങൾ"

Leave a comment

Your email address will not be published.


*