എസ്എഫ്ഐക്കെതിരെ പെൺകുട്ടികൾ സംസാരിച്ചാലും ചോദ്യം ചെയ്യുമെന്ന് കോടിയേരി

കോഴിക്കോട് മടപ്പള്ളി കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ റാഗ് ചെയ്തെന്നു പരാതി നൽകിയ സൽവ അബ്ദുൾഖാദറിനെതിരെ കോടിയേരി ബാലകൃഷ്ണൻ. എസ്എഫ്ഐക്കെതിരെ ഒരു പെൺകുട്ടി സംസാരിച്ചാൽ അവൾ പെൺകുട്ടി ആയതുകൊണ്ട് ചോദ്യം ചെയ്യാതിരിക്കില്ല എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. അവിടെ റാഗിങ്ങ് നടന്നിട്ടില്ലെന്നും അത് പത്രങ്ങളുണ്ടാക്കുന്ന വാർത്തകളാണെന്നും കോടിയേരി പറഞ്ഞു. ” ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥിസംഘടനയാണ് എസ്ഐഒ.അവർക്ക് ആളെ കിട്ടാതെ വന്നപ്പോൾ എല്ലാ സംഘടനകളെയും കൂട്ടി ഇങ്കിലാബ് രൂപീകരിച്ചതാണ്. അതിനെ എസ്എഫ്ഐ ചോദ്യം ചെയ്യുകയായിരുന്നു” കോടിയേരി കൂട്ടിച്ചേർത്തു.

റാഗ് നൽകിയെന്ന പരാതിയെ തുടർന്ന് അഞ്ചോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടും റാഗിങ്ങ് ഉണ്ടായെന്നതിനെ നിഷേധിക്കുകയായിരുന്നു കോടിയേരി . അതേ സമയം , മടപ്പള്ളിയിലെ റാഗിംഗ് വിഷയത്തിൽ എസ്എഫ്‌ഐക്കാരെ സിപിഐഎം സംരക്ഷിക്കുന്നതിനെതിരെ ആബിദ് ഹുസൈൻ എംഎൽഎ നിയമസഭയിൽ ചോദ്യമുന്നയിച്ചു. ” റാഗിങ്ങ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടും’ എന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ മറുപടി.

Be the first to comment on "എസ്എഫ്ഐക്കെതിരെ പെൺകുട്ടികൾ സംസാരിച്ചാലും ചോദ്യം ചെയ്യുമെന്ന് കോടിയേരി"

Leave a comment

Your email address will not be published.


*