സഹോദരിമാരുടെ മരണം. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനാസ്ഥ

വാളയാറില്‍ സഹോദരിമാര്‍ മരിച്ച നിലയില്‍ കാണപ്പെട്ട കേസില്‍ അമ്മ ഭാഗ്യലക്ഷ്മിയുടെ നിര്‍ണായക മൊഴി. മൂത്ത കുട്ടി ഋത്വികയെ അവരുടെ ബന്ധു പീഡിപ്പിച്ചിരുന്നതായി ഭാഗ്യലക്ഷ്മി പൊലീസിന് മൊഴി നല്‍കി. ബന്ധു ഋത്വികയെ പലവട്ടം പീഡിപ്പിച്ചിരുന്നതായി മൊഴി നല്‍കിയിട്ടും ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു പോലീസ്. ഋത്വികയുടെ മരണത്തിന് 52 ദിവസത്തിന് ശേഷമാണ് ശരണ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോലീസ് ഭാഗത്ത് നിന്ന് കടുത്ത അനാസഥയാണുണ്ടായത്. ഋത്വികയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം നടന്നതിന്റെ സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ട് അതിനെ സാധൂകരിക്കുന്നില്ലെന്നുകണ്ട് പൊലീസ് അന്വേഷണം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പണിപൂര്‍ത്തിയാകാത്ത വീടിനോട് ചേര്‍ന്നുള്ള സുരക്ഷിതമല്ലാത്ത വീട്ടില്‍ കഴിയുകയായിരുന്ന ശരണ്യയെ  സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ അധികൃതര്‍ തയ്യാറായതുമില്ല.
കേസ് അന്വേഷണത്തിന്റെ ഭാഗമായി തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത്കുമാര്‍ ഇന്ന് മരിച്ച കുട്ടികളുടെ വീട് സന്ദര്‍ശിക്കും.

Be the first to comment on "സഹോദരിമാരുടെ മരണം. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനാസ്ഥ"

Leave a comment

Your email address will not be published.


*