മുസ്ലിംകളില്ലാത്ത ഇന്ത്യ സ്വപ്നം കാണാൻ പഠിപ്പിക്കുന്ന വടകരയിലെ സ്‌കൂൾ

മക്തൂബ് സ്‌പെഷ്യൽ സ്റ്റോറി

” മുസ്ലിംകളില്ലാത്ത ഇന്ത്യ സ്വപ്നം കാണണമെന്ന് ക്ലാസ്സിൽ പറഞ്ഞു. അവർ പാകിസ്ഥാനിൽ നിന്നും മക്കയിൽ നിന്നും വന്നവരാണ്. ഇന്ത്യക്കാരെ മുഴുവൻ കൊന്നിട്ട് ഇന്ത്യ ഇല്ലാതാക്കാനാണ് മുസ്ലിംകളുടെ പ്ലാൻ ” മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഗോകുൽ ( പേര് മാറ്റിയിട്ടുണ്ട് ) പറഞ്ഞു. ക്ലാസ്സിൽ എന്തൊക്കെയാണ് പഠിപ്പിക്കുന്നത് എന്ന മക്തൂബ് മീഡിയ പ്രതിനിധിയുടെ ചോദ്യത്തിന് വടകര ഗായത്രി വിദ്യാഭവനിലെ ഗോകുലിന്റെ മറുപടി ഏറെ ഞെട്ടിക്കുന്നതായിരുന്നു. ആർ എസ് എസിന്റെ രക്ഷാധികാരത്തിലുള്ള സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയായി നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്നുണ്ട്.

വേറെ എന്തൊക്കെയാണ് പഠിപ്പിക്കുന്നത് എന്ന ചോദ്യത്തിന് ഗോകുൽ ഉത്തരം നൽകിയത് പിണറായിയെ കുറിച്ച് പറഞ്ഞായിരുന്നു. ക്ലാസ് കഴിഞ്ഞുള്ള ഇന്റർബെൽ സമയത്ത് അധ്യാപകൻ ഗോകുലിനോട് പറഞ്ഞുകൊടുത്ത കാര്യങ്ങൾ ഏറെ രസകരവും എന്നാൽ വളരെ അപകടകരവുമായ കാര്യങ്ങളാണ്. ” പിണറായി വിജയന് ചൈനയിൽ ഭാര്യയുണ്ട്. ചൈനയുടെ ആളാണ് പിണറായി. ഇന്ത്യ ചൈന യുദ്ധത്തിൽ പിണറായി ഇന്ത്യയുടെ വിവരങ്ങൾ ചൈനക്ക് ഭാര്യയിലൂടെ കൈമാറി ” എന്നതായിരുന്നു തന്റെ അധ്യാപകൻ ഗോകുലിനോട് പറഞ്ഞ കാര്യങ്ങൾ.

എന്നാൽ കൂടെ ഉണ്ടായിരുന്ന സഹപാഠി അനൂപ് ( പേര് മാറ്റിയിട്ടുണ്ട് ) ഇവയൊക്കെ നിഷേധിക്കുന്നുണ്ടായിരുന്നു . സമയമായെന്നും പറഞ്ഞു അനൂപ് ഗോകുലിനെയും വിളിച്ചു സ്‌കൂളിലേക്ക് പെട്ടെന്ന് തിരിച്ചുപോവുകയായിരുന്നു.

രണ്ടായിരത്തിഒന്നിൽ സ്ഥാപിച്ച ഗായത്രി വിദ്യാഭവൻ വടകര കേരളക്വയർ തിയേറ്ററിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇംഗ്ളീഷ് മീഡിയത്തിലാണ് അധ്യാപനം. സാധരണ വിഷയങ്ങൾക് പുറമെ ” മോറൽ സബ്‌ജക്ട് ” പഠിപ്പിക്കുന്നുണ്ട്. ആർ എസ് എസിന്റെ വിദ്യാഭ്യാസ പദ്ധതിയായ വിദ്യാഭാരതിയുടെ കീഴിൽ രാജ്യത്തിൽ സമാനസ്വഭാവമുള്ള 17396 സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.

Photo- REPRESENTATIVE IMAGE ( HT Photography)

Be the first to comment on "മുസ്ലിംകളില്ലാത്ത ഇന്ത്യ സ്വപ്നം കാണാൻ പഠിപ്പിക്കുന്ന വടകരയിലെ സ്‌കൂൾ"

Leave a comment

Your email address will not be published.


*