തീവ്രഹൈന്ദവദേശീയവാദി യോഗിയെ നിരന്തരം പ്രകീർത്തിച്ചു മാതൃഭൂമി

ഉത്തർപ്രദേശ് മുഖൈമന്ത്രിയായി സ്ഥാനമേറ്റ അതിത്രീവഹൈന്ദവദേശീയതയുടെ വക്താവും ബിജെപി നേതാവുമായ യോഗി ആദിത്യനാഥിനെ പുകഴ്ത്തി മാതൃഭൂമിയിൽ തുടർച്ചയായി വാർത്തകൾ. തീവ്ര ഹിന്ദുത്വ നയം പിന്‍പറ്റുന്നതിനപ്പുറം കടുത്ത മുസ്‍ലിം വിദ്വേഷം വച്ചുപുലര്‍ത്തുന്ന നേതാവ് കൂടിയാണ് ആദിത്യനാഥ്. വര്‍ഗീയ കലാപങ്ങള്‍ക്ക് ആഹ്വാനം ചെയ്തതുള്‍പ്പെടെ നിരവധി കേസുകളുള്ള ആദിത്യനാഥിനെതിരെ വ്യാപകമായ വിമർശനങ്ങൾ വരുമ്പോളാണ് ആദിത്യനാഥിനെ സ്വാതികനായ സന്യാസിവര്യനാക്കിയും മതസൗഹാർദ്ദത്തിന്റെ ഉത്തമമാതൃകയാക്കിയും ചിത്രീകരിച്ചു മാതൃഭൂമി ഓൺലൈനിൽ വാർത്തകൾ വന്നത്.

യോഗി ആദിത്യനാഥിന്റെ ഭക്ഷണശീലവും ഉറക്കത്തിന്റെ സമയവും വരെ വിശദീകരിക്കുന്ന ഒന്നാമത്തെ വാർത്തയിൽ നിരവധി സേവനങ്ങൾ ചെയ്യുന്ന രാഷ്ട്രീയക്കാരനും ആത്മീയാചാര്യനുമായാണ് ആദിത്യനാഥിനെ വിശേഷിപ്പിക്കുന്നത്. യോഗി ആദിത്യനാഥിന്റെ മഠത്തില്‍ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതും പശുക്കളെ പരിപാലിക്കുന്നതും മുസ്ലിങ്ങളാണെന്നും ആദിത്യനാഥിന്റെ ഗോരഖ്‌നാഥ് മഠത്തിൽ മതസൗഹാർദമാണെന്നുമായിരുന്നു രണ്ടാമത്തെ വാർത്ത. മതവും ജാതിയും നോക്കാതെ  നിരവധിപേര്‍ക്ക് സഹായം നല്‍കുന്ന ആളാണ് യോഗിയെന്ന് വാർത്തയിൽ പറയുന്നു. സംഘ് പരിവാർ മാധ്യമങ്ങളെക്കാളും മാതൃഭൂമി യോഗിയെ ” മതേതരനാക്കാൻ” ബുദ്ധിമുട്ടുന്നെന്നുവെന്നു സോഷ്യൽ മീഡിയ പരിഹസിക്കുന്നു.

Capture m

മുസ്‍ലിം സ്ത്രീകളുടെ മൃതദേഹം കുഴിച്ചെടുത്ത് ബലാത്സംഗം ചെയ്യണമെന്ന് ഒരിക്കല്‍ യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തില്‍ അടുത്ത അനുയായി പ്രസംഗിച്ചിരുന്നു. ഇതിനെ ആവേശത്തോടെയാണ് യോഗി കേട്ടിരുന്നത്. 2015 മാര്‍ച്ചിലായിരുന്നു വിവാദമായ ഈ പ്രസംഗം നടന്നത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പാത പിന്തുടര്‍ന്ന് ഇന്ത്യയിലും മുസ്‍ലിംകളെ നിരോധിക്കണമെന്ന് ആദിത്യനാഥ് ആഹ്വാനം ചെയ്തിരുന്നു. അമീര്‍ഖാനെ ഇന്ത്യയില്‍ നിന്നും ഓടിക്കണമെന്നും യോഗയെ എതിര്‍ക്കുന്നവരെ കടലില്‍ തള്ളണമെന്നും ഒരു ഹിന്ദുപെണ്‍കുട്ടിയെ മതംമാറ്റിയാല്‍ പകരം നൂറു മുസ്‍ലിം പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തണമെന്നും യോഗി പലയിടങ്ങളിലായി പ്രസംഗിച്ചിട്ടുണ്ട്.

നിരന്തരമായി മുസ്‌ലിം വിരുദ്ധ വികാരം പ്രകടിപ്പിക്കുന്നയാളാണ് യോഗിയെന്നും പല രാഷ്ട്രീയ പാര്‍ട്ടികളിലും പ്രതിഷേധത്തിനിടയാക്കിയ നിയമനമാണിതെന്നുമാണ് ന്യൂയോർക് ടൈമ്സ് , ബിബിസി , ദി ഗാർഡിയൻ , അൽജസീറ തുടങ്ങിയ അന്താരാഷ്‌ട്ര മാധ്യമങ്ങൾ ആദിത്യനാഥിന്റെ മുഖ്യമന്ത്രി സ്ഥാനത്തെ വിശേഷിപ്പിച്ചത്.

Be the first to comment on "തീവ്രഹൈന്ദവദേശീയവാദി യോഗിയെ നിരന്തരം പ്രകീർത്തിച്ചു മാതൃഭൂമി"

Leave a comment

Your email address will not be published.


*