മാനേജ്‌മെന്റിന്റെ അനാസ്ഥക്കെതിരെ ജിഷ്‌ണു പ്രതികരിച്ചു.തെളിവുകൾ പുറത്ത്

പാമ്പാടി നെഹ്‌റു കോളെജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്‌മെന്റിനെതിരെ നിര്‍ണായക തെളിവായേക്കാവുന്ന വിവരങ്ങള്‍ പുറത്ത്. മാനേജ്‌മെന്റിന്റെ വിദ്യാർത്ഥിവിരുദ്ധ നടപടികൾക്കെതിരെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാനായി ജിഷ്ണു പ്രണോയ് ശ്രമിച്ചിരുന്നെന്ന് വ്യക്തമാകുന്ന ശബ്ദരേഖയും വാട്‌സാപ്പ് സന്ദേശങ്ങളുമാണ് പൊലീസിന് ലഭിച്ചത്.

ജിഷ്ണുവിന്റെ മൊബൈല്‍ ഫോണില്‍നിന്നുമാണ് പൊലീസ് ഇവ കണ്ടെടുത്തത് . വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചതാണ് മാനെജ്‌മെന്റ് ജിഷ്ണുവിന് നേരെ തിരിയാൻ കാരണമെന്ന് പോലീസ് സംശയിക്കുന്നു. കോളേജിലെ പരീക്ഷ മാറ്റിവെയ്ക്കാന്‍ സംഘടിക്കണമെന്ന് ആവശ്യപ്പെട്ടുളള ജിഷ്ണുവിന്റെ സന്ദേശങ്ങളാണ് പുറത്തുവന്നത്. ഒപ്പം സാങ്കേതിക സര്‍വകലാശാലയ്ക്ക് തുടർച്ചയായി പരാതികള്‍ അയക്കാനും വിദ്യാര്‍ത്ഥികളോട് ജിഷ്ണു വാട്‌സാപ്പിലൂടെ പറയുന്നുണ്ട്.പരീക്ഷക്ക് തയ്യാറാവാൻ വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജിഷ്ണു പ്രണോയി വിദ്യാഭ്യാസമന്ത്രിക്ക് കത്തെഴുതിയിരുന്നു

Be the first to comment on "മാനേജ്‌മെന്റിന്റെ അനാസ്ഥക്കെതിരെ ജിഷ്‌ണു പ്രതികരിച്ചു.തെളിവുകൾ പുറത്ത്"

Leave a comment

Your email address will not be published.


*