ജിഷ്‌ണുവിന്റെ അമ്മക്ക് നേരെ പോലീസ് അക്രമം

തിരുവനന്തപുരത്ത് കേരള പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ നിരന്തരപീഡനങ്ങൾ കാരണം മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനുമെതിരെ പൊലീസിന്റെ ബലപ്രയോഗം. ഡിജിപി ഓഫിസ് ഏറെ പ്രാധാന്യമുള്ള സുരക്ഷാ മേഖലയാണെന്നും ഇവിടെ സമരം അനുവദിക്കില്ലെന്നും പറഞ്ഞാണ് സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജ, അച്ഛന്‍, മറ്റു കുടുംബാംഗങ്ങൾ എന്നിവരെ പോലീസ് ബലം പ്രയോഗിച്ചു നീക്കിയത്.

മകനെ കൊന്നു കെട്ടിതൂക്കിയവരെ അറസ്റ്റ് ചെയ്യാതെ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് പോലീസ് ബലപ്രയോഗത്തിനിടെ ജിഷ്‌ണുവിന്റെ ‘അമ്മ മഹിജ പറഞ്ഞു. എന്നാൽ ലോക്‌നാഥ് ബെഹ്‌റയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്നും പ്രതിഷേധിക്കാതെ പിരിഞ്ഞുപോകണമെന്നും പൊലീസ് ജിഷ്ണുവിന്റെ കുടുംബത്തിനോട് ആവശ്യപ്പെട്ടു.

കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിനെ പൊലീസ് ഇന്നലെ തന്നെ വിട്ടയച്ചിരുന്നു

Be the first to comment on "ജിഷ്‌ണുവിന്റെ അമ്മക്ക് നേരെ പോലീസ് അക്രമം"

Leave a comment

Your email address will not be published.


*